കൊവിഡ് കാലത്ത് തരംഗമായി ലേഡി ഗാഗയുടെ 'റെയിന്‍ ഓണ്‍ മീ' മ്യൂസിക്കല്‍ ആല്‍ബം. ലേഡി ഗാഗക്കും അരിയാന ഗ്രാൻഡെക്കും ഒപ്പം ഒരു സംഘം ഗായകരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം യുട്യൂബില്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം ആറുകോടിയിലധികം ആളുകളാണ് വീഡിയോ കണ്ടത്. ഗ്രാൻഡെയും ഗാഗയും കൈകോർത്ത് നൃത്തം ചെയ്യുന്ന രംഗങ്ങളും വീഡിയോയിലുണ്ട്. പാപങ്ങളെല്ലാം കഴുകി കളയുക എന്ന അര്‍ഥത്തില്‍ വീഡിയോയില്‍ ഉടനീളം സംഗീതത്തിന് ഒപ്പം നൃത്തം ചെയ്യുന്നവര്‍ക്ക് മേല്‍ മഴ പെയ്യുന്നുണ്ട്.
ലോഡി ഗാഗയുടെ 'റെയിന്‍ ഓണ്‍ മീ' ഹിറ്റ് - റെയിന്‍ ഓണ്‍ മീ
ലേഡി ഗാഗക്കും അരിയാന ഗ്രാൻഡെക്കും ഒപ്പം ഒരു സംഘം ഗായകരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം യുട്യൂബില്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം ആറുകോടിയിലധികം ആളുകളാണ് വീഡിയോ കണ്ടത്

ലോഡി ഗാഗയുടെ 'റെയിന്‍ ഓണ്‍ മീ' ഹിറ്റ്
ഫെബ്രുവരിയിൽ പുറത്തിറങ്ങിയ സ്റ്റുപ്പിഡ് ലവ് എന്ന ആൽബത്തിലൂടെയാണ് പോപ്പ് ഗാനമേഖലയിലേക്ക് അതിഗംഭീരമായ തിരിച്ചുവരവ് ഗാഗ നടത്തിയത്. അതിനു ശേഷമുള്ള ഗാനമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന റെയിൻ ഓൺ മീ. ഗാഗയുടെ തിരിച്ചുവരവിന് ആരാധകർ വമ്പൻ സ്വീകരണമാണ് നൽകിയിരിക്കുന്നത്.