ലോകം കാത്തിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ സത്യപ്രതിജ്ഞ ചടങ്ങിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ചടങ്ങിന് മാറ്റുകൂട്ടാന്‍ പോപ് ഗാന ശാഖയില്‍ പ്രശസ്‌തരായ ലേഡി ഗാഗ, ജെന്നിഫർ ലോപ്പസ് എന്നിവരുടെ സംഗീത നൃത്ത വിരുന്നും ഉണ്ടാകും. പ്രസിഡൻഷ്യൽ ഉദ്ഘാടന കമ്മിറ്റി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കും എന്നത് വലിയ നേട്ടമായി കരുതുന്നുവെന്ന് ലേഡി ഗാഗ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ലേഡി ഗാഗ, ജെന്നിഫർ ലോപ്പസ്, അമാന്ദ ഗോർമൻ എന്നിവരാണ് സംഗീത വിരുന്ന് അവതരിപ്പിക്കുക. ജനുവരി ഇരുപതിനാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
ജോ ബൈഡന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ലേഡി ഗാഗയും ജെന്നിഫര്‍ ലോപ്പസും - Biden inauguration related news
അമേരിക്കയുടെ ദേശീയ ഗാനമാണ് ലേഡി ഗാഗ ആലപിക്കുക. ശേഷം ജെന്നിഫർ ലോപ്പസിന്‍റെ നേതൃത്വത്തിൽ സംഗീത വിരുന്നുമുണ്ടാകും.

അമേരിക്കയുടെ ദേശീയ ഗാനമാണ് ലേഡി ഗാഗ ആലപിക്കുക. അമേരിക്കയിൽ എല്‍ജിബിടിക്യു അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തക കൂടിയാണ് ലേഡി ഗാഗ. എയ്‌ഡ്സ് ബോധവത്കരണ പ്രവർത്തനങ്ങളിലും ലേഡി ഗാഗ സജീവമാണ്. അമേരിക്കയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡന് പരസ്യമായി പിന്തുണ നൽകിയും ലേഡി ഗാഗ രംഗത്തെത്തിയിരുന്നു. ശേഷം ജെന്നിഫർ ലോപ്പസിന്‍റെ നേതൃത്വത്തിൽ സംഗീത വിരുന്നുമുണ്ടാകും. അമേരിക്കയിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ ഹിസ്‌പാനിക് കലാകാരിയായ ജെന്നിഫർ ഇതുവരെ എട്ട് കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്. കത്തോലിക് പുരോഹിതനായ ഫാദർ ലിയോ ഒ ഡനോവൻ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.