കേരളം

kerala

ETV Bharat / sitara

'എട്ടുകാലേ പിമ്പിരിയാം അപ്പലാളേ'; നായാട്ടിലെ ഗാനം പുറത്ത് - nayattu kunchako boban latest news

സർവൈവൽ ത്രില്ലറായ നായാട്ടിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ 'അപ്പലാളേ' ഗാനവും നവമാധ്യമങ്ങളിൽ തരംഗമാവുകയാണ്.

nayattu song news latest  എട്ടുകാലേ പിമ്പിരിയാം അപ്പലാളേ ഗാനം വാർത്ത  കുഞ്ചാക്കോ ബോബന്‍ നായാട്ട് വാർത്ത  ജോജു ജോര്‍ജ്ജ് നായാട്ട് വാർത്ത  നിമിഷ സജയന്‍ നായാട്ട് വാർത്ത  മാർട്ടിൻ പ്രകാട്ട് ചാക്കോച്ചൻ സിനിമ വാർത്ത  നായാട്ട് സിനിമ ഗാനം വാർത്ത  അപ്പലാളേ ഗാനം പുതിയ വാർത്ത  chakochan nayattu film song out news  nayattu appalale song news  nayattu kunchako boban latest news  nimisha sajayan kunchako joju george news
നായാട്ടിലെ "അപ്പലാളേ" ഗാനം പുറത്തിറങ്ങി

By

Published : Apr 3, 2021, 8:08 PM IST

"എട്ടുകാലേ പിമ്പിരിയാം അപ്പലാളേ ......'. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നിവർ പൊലീസ് കഥാപാത്രങ്ങളായി എത്തുന്ന സർവൈവൽ ത്രില്ലർ ചിത്രം നായാട്ടിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി. ചാർലിയൊരുക്കിയ മാർട്ടിൻ പ്രകാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ, മധുവന്തി നാരായൺ ആലപിച്ച ഗാനമാണ് റിലീസ് ചെയ്തത്. അൻവർ അലിയുടേതാണ് വരികൾ. വിഷ്ണു വിജയ്‌യാണ് സംഗീതം.

ചിട്ടപ്പെടുത്തലിലും വരികളിലും ആലാപനത്തിലും പാട്ട് മികവുറ്റതാണെന്നാണ് പ്രതികരണങ്ങള്‍. ജോജു ജോർജ്ജിന്‍റെ ജോസഫ് എന്ന ചിത്രത്തിന്‍റെ രചയിതാവ് ഷാഹി കബീറാണ് നായാട്ടിന്‍റെ തിരക്കഥയെഴുതിയിരിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ എന്നിവർ ചേർന്ന് എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന്‍റെ റിലീസ് ഈ മാസം എട്ടിനാണ്. രഞ്ജിത്തും മാര്‍ട്ടിന്‍ പ്രക്കാട്ടും പി.എം ശശിധരനും ചേർന്നാണ് നിര്‍മാണം.

ABOUT THE AUTHOR

...view details