കേരളം

kerala

ETV Bharat / sitara

എപിയില്‍ നിന്ന് എപിവരെ; അഭിനയത്തിലെ യാത്രയെക്കുറിച്ച് ചാക്കോച്ചൻ - Aniyathipravu

22 വർഷങ്ങളായുള്ള തന്‍റെ അഭിനയ ജീവിതത്തെക്കുറിച്ചും കൂടെയുണ്ടായിരുന്നവർക്ക് നന്ദിയും ചാക്കോച്ചൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

KUNCHACKO BOBAN  എപിയില്‍ നിന്ന് എപിവരെ  ചാക്കോച്ചൻ  അനിയത്തി പ്രാവില്‍ നിന്ന് അഞ്ചാം പാതിര വരെ  അനിയത്തി പ്രാവ്  അഞ്ചാം പാതിര  കുഞ്ചാക്കോ ബോബൻ  Kunchako Boban  Aniyathipravu to Anjaam Pathira  AP to AP  Chakochan  Aniyathipravu  Anjaam Pathira
ചാക്കോച്ചൻ

By

Published : Jan 23, 2020, 9:56 PM IST

"യാത്ര, എപിയില്‍ നിന്ന് എപിവരെ, അനിയത്തി പ്രാവില്‍ നിന്ന് അഞ്ചാം പാതിര വരെ." നടൻ കുഞ്ചാക്കോ ബോബന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. 22 വർഷങ്ങളായുള്ള അഭിനയ ജീവിതത്തിലെ പാഠങ്ങളെ സ്‌മരിച്ചുകൊണ്ട് ചാക്കോച്ചൻ തന്‍റെ യാത്രയിൽ ഒപ്പമുണ്ടായിരുന്നവര്‍ക്കും നന്ദി പറയുന്നുണ്ട്. "യാത്ര, എപിയില്‍ നിന്ന് എപിവരെ, അനിയത്തി പ്രാവില്‍ നിന്ന് അഞ്ചാം പാതിര വരെ!! സുധിയിൽ നിന്നും അൻവർ ഹുസൈൻ വരെ! ചോക്ലേറ്റിൽ നിന്നും ഡാര്‍ക്ക് ചോക്ലേറ്റ് വരെ!! ഏറ്റവും മികച്ച ഒരു റൊമാന്‍റിക് ചിത്രത്തില്‍ നിന്ന് ഏറ്റവും മികച്ച ഒരു ക്രൈം ത്രില്ലര്‍ വരെ!!!! ഒരോ അനുഗ്രഹങ്ങളും കണക്കിലെടുത്തുകൊണ്ട്, പുതിയ പാഠങ്ങൾ പഠിച്ചുകൊണ്ട്, എല്ലാവരുടെയും സ്നേഹത്തിന് നന്ദി," പുതുവര്‍ഷത്തിലെ ആദ്യത്തെ ഹിറ്റ് ചിത്രമായി മുന്നേറുന്ന അഞ്ചാം പാതിരയുടെ സന്തോഷം പങ്കുവെച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ കുറിച്ചു.

മലയാളിയുടെ പ്രിയപ്പെട്ട യൂത്തനായി മാറിയ അനിയത്തി പ്രാവിലെ സുധിയുടെ ഫോട്ടോയും തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന ക്രൈം ത്രില്ലർ അഞ്ചാം പാതിരയിലെ അന്‍വറിന്‍റെ ചിത്രവും ചേര്‍ത്തുവച്ചുള്ള താരത്തിന്‍റെ പോസ്റ്റിന് നിരവധി പേരാണ് ആശംസകളുമായെത്തിയത്. 22 വർഷം കാലയളവിൽ വൻ മാറ്റമാണ് താരത്തിനുണ്ടായതെന്നും ഇത് വലിയൊരു നേട്ടമാണെന്നും പോസ്റ്റിന് ആരാധകർ മറുപടി പറയുന്നുണ്ട്.

ABOUT THE AUTHOR

...view details