കേരളം

kerala

ETV Bharat / sitara

'സത്യസന്ധമായ പരിശ്രമങ്ങൾ വിജയം കൊയ്യുന്നതിനായി കാത്തിരിക്കുന്നു '; 'മിന്നൽ മുരളി' കണ്ട് കുഞ്ചാക്കോ ബോബന്‍ - minnal murali mumbai news

ഒറ്റ് എന്ന ദ്വിഭാഷാചിത്രത്തിന്‍റെ ഷൂട്ടിനായി മുംബൈയിൽ എത്തിയ കുഞ്ചാക്കോ ബോബന്‍ മിന്നൽ മുരളിയുടെ പ്രിവ്യൂ പ്രദര്‍ശനത്തിന് ശേഷം അഭിപ്രായം പങ്കുവയ്ക്കുകയായിരുന്നു.

മിന്നൽ മുരളി പുതിയ വാർത്ത  മിന്നൽ മുരളി ചാക്കോച്ചൻ വാർത്ത  ഒറ്റ് രണ്ടങ്കം മുംബൈ ചാക്കോച്ചൻ വാർത്ത  അരവിന്ദ് സ്വാമി ഒറ്റ് ചാക്കോച്ചൻ വാർത്ത  മിന്നൽ മുരളി റിലീസ് മുംബൈ വാർത്ത  ടൊവിനോ തോമസ് ബേസിൽ ജോസഫ് വാർത്ത  ടൊവിനോ തോമസ് കുഞ്ചാക്കോ ബോബൻ വാർത്ത  കുഞ്ചാക്കോ ബോബൻ മുംബൈ വാർത്ത  minnal murali preview release news  kunchako boban minnal murali news latest  minnal murali tovino basil joseph news  minnal murali mumbai news  kunchako boban ottu aravind swami news
മിന്നൽ മുരളി

By

Published : Sep 12, 2021, 7:06 PM IST

തിയേറ്റർ റിലീസിനായി ഒരുക്കിയ മിന്നൽ മുരളി ഒടുവിൽ ഒടിടിയിലൂടെ പ്രദർശനത്തിന് എത്തുകയാണ്. നെറ്റ്‌ഫ്ലിക്‌സിൽ ഈ മാസം തന്നെ ടൊവിനോ തോമസ്- ബേസിൽ ജോസഫ് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഡയറക്റ്റ് ഒടിടി റിലീസിന് മുന്നോടിയായി സിനിമയുടെ പ്രിവ്യൂ പ്രദര്‍ശനം മുംബൈയില്‍ നടക്കുകയാണ്. അണിയറ പ്രവർത്തകർക്കൊപ്പം മിന്നൽ മുരളി കാണാൻ നടന്‍ കുഞ്ചാക്കോ ബോബനുമുണ്ടായിരുന്നു.

മിന്നൽ മുരളിക്ക് ആശംസ

ഞായറാഴ്‌ച ഷൂട്ട് ആരംഭിച്ച ഒറ്റ് എന്ന ദ്വിഭാഷാചിത്രത്തിന്‍റെ ഷൂട്ടിനായി മുംബൈയിൽ എത്തിയപ്പോഴാണ് കുഞ്ചാക്കോ ബോബൻ മലയാളത്തിന്‍റെ സൂപ്പർഹീറോ ചിത്രം കണ്ടത്. സിനിമ ഇഷ്‌ടപ്പെട്ടെന്നും ചിത്രത്തിനായി പ്രവർത്തിച്ചവരുടെ പരിശ്രമങ്ങൾ വിജയം കൊയ്യുന്നതിനായി കാത്തിരിക്കുകയാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടന്‍ അഭിപ്രായം പങ്കുവച്ചത്.

'മിന്നല്‍ മുരളി പ്രിവ്യൂ കണ്ടു. ഈ മികച്ച ടീമിന്‍റെ സത്യസന്ധമായ പരിശ്രമം അംഗീകാരങ്ങൾ കൊയ്യുന്നതിനായി കാത്തിരിക്കുകയാണ്' - കുഞ്ചാക്കോ ബോബൻ കുറിച്ചു.

കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്

ഗോദയ്‌ക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും നായകനും സംവിധായകനുമായി ഒന്നിക്കുന്ന മിന്നൽ മുരളി മലയാളത്തിലും തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് റിലീസിനെത്തുന്നത്. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടൻ ഗുരു സോമസുന്ദരമാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും ചിത്രത്തിന്‍റെ അഭിനയനിരയിൽ ഭാഗമാകുന്നു.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് മിന്നൽ മുരളി നിർമിച്ചിരിക്കുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ രണ്ട് ദിവസങ്ങൾക്ക് മുൻപാണ് പൂർത്തിയായത്.

More Read: മിന്നൽ വേഗത്തിൽ 'മിന്നൽ മുരളി' നെറ്റ്‌ഫ്ലിക്‌സിലേക്ക്

അതേ സമയം, വളരെ വ്യത്യസ്‌തമായ ലുക്കിലാണ് കുഞ്ചാക്കോ ബോബൻ ഒറ്റ് എന്ന ചിത്രത്തിൽ എത്തുന്നതെന്നാണ് താരം പങ്കുവച്ച പുതിയ ഫോട്ടോ വ്യക്തമാക്കുന്നത്. അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. രണ്ടങ്കം എന്നാണ് ചിത്രത്തിന്‍റെ തമിഴിലെ പേര്.

ABOUT THE AUTHOR

...view details