കുഞ്ചാക്കോ ബോബനും ജോജു ജോർജും നിമിഷ സജയനും പ്രധാനവേഷങ്ങളിലെത്തിയ മാർട്ടിൻ പ്രക്കാട്ട് ചിത്രമാണ് നായാട്ട്. തിയേറ്ററുകളിലെ വിജയത്തിന് ശേഷം മലയാള ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ലിക്സിലൂടെ ഉടൻ റിലീസിനൊരുങ്ങുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. എന്നാൽ, ഈ മാസം ഒമ്പതിന് തന്നെ നായാട്ട് നെറ്റ്‌ഫ്ലിക്സിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. നെറ്റ്‌ഫ്ലിക്സിന് പുറമെ സിംപ്ലി സൗത്ത് എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിലും സിനിമ റിലീസിനെത്തും.
-
Posted by Joju George on Tuesday, 4 May 2021
ഏപ്രിൽ എട്ടിനായിരുന്നു മലയാള ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ചാർലി ചിത്രത്തിലൂടെ മലയാളത്തിന് സുപരിചിതനായ സംവിധായകനാണ് മാർട്ടിൻ പ്രകാട്ട്. ജോസഫ് സിനിമയുടെ തിരക്കഥ എഴുതിയ ഷാഹി കബീറാണ് നായാട്ടിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഷൈജു ഖാലിദ് ആയിരുന്നു ഛായാഗ്രഹകൻ.