കേരളം

kerala

ETV Bharat / sitara

ഫാദേര്‍സ് ഡേയില്‍ മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍ - fathers day

14 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും കുഞ്ഞുണ്ടായത്.

ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ ആണെന്‍റെ ടിക്കറ്റ്; ഫാദേര്‍സ് ഡേയില്‍ മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ കുഞ്ചാക്കോ ബോബന്‍

By

Published : Jun 16, 2019, 7:38 PM IST

ഫാദേര്‍സ് ഡേയില്‍ ജൂനിയര്‍ കുഞ്ചാക്കോയോടൊപ്പമുള്ള ആദ്യ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. 'ഫാദര്‍ ക്ലാസിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ ആണെന്‍റെ ടിക്കറ്റ്. എല്ലാ ദിവസവും ഫാദേര്‍സ് ഡേ ആക്കുന്ന നിനക്ക് നന്ദി. ഈ സന്തോഷത്തിന് ദൈവത്തിന് നന്ദി. ഈ അനുഗ്രഹത്തിനായുള്ള കാത്തിരിപ്പ് വെറുതെയായില്ല.' ചിത്രത്തിനൊപ്പം കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

കുഞ്ചാക്കോ ബോബന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

14 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും ആണ്‍കുഞ്ഞ് ജനിച്ചത്. ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് ഈ വാര്‍ത്ത സ്വീകരിച്ചത്. പിന്നീട് കുഞ്ഞിന്‍റെ പേര് താരം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.

ABOUT THE AUTHOR

...view details