നിമിഷ സജയൻ, റോഷൻ മാത്യു എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രം 'ചേര' രണ്ട് ദിവസം മുൻപ് പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ അണിയറപ്രവർത്തകർക്ക് ആശംസ അറിയിച്ച് നടൻ കുഞ്ചാക്കോ ബോബനും ചേരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേസ്‌ബുക്കിൽ പങ്കുവച്ചു.
എന്നാൽ, സിനിമയുടെ പോസ്റ്ററും പേരും മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കുഞ്ചാക്കോ ബോബന് എതിരെ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം അരങ്ങേറുകയാണ്.
കുരിശിലേറ്റപ്പെട്ട യേശു ക്രിസ്‌തു മാതാവിന്‍റെ മടിയില്‍ കിടക്കുന്ന ചിത്രവുമായി ഉപമിച്ചാണ് പോസ്റ്ററെന്നും ചിത്രത്തിന് ചേര എന്ന പേര് നല്‍കിയിരിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നുമാണ് അധിക്ഷേപിക്കുന്നവരുടെ വാദം.
ചേരയുടെ പോസ്റ്റർ പോസ്റ്റ് ചെയ്‌തതിന് ചാക്കോച്ചനെ അവഹേളിച്ച് കമന്‍റുകൾ
സിനിമാക്കാർ ചിത്രത്തിന് മാക്‌സിമം പബ്ലിസിറ്റി കിട്ടാനും പ്രചാരം ലഭിക്കാനും മതവികാരം വ്രണപ്പെടുത്തുക എന്ന മൂന്നാംകിട പരിപാടിയുമായി വരികയാണോ എന്നും കുഞ്ചാക്കോ ബോബന്‍റെ പോസ്റ്റിന് താഴെ ചിലർ കുറിച്ചു.
'കുരിശിൽ നിന്നും ഇറക്കിയ ശേഷം മാതാവിന്‍റെ മടിയിൽ കിടക്കുന്ന യേശുവിന്‍റെ ചിത്രവുമായി ഒരു സാമ്യവുമില്ലെന്നും പറഞ്ഞ് ഒരുത്തനും വരാൻ നിൽക്കണ്ട...... എന്നിട്ട് അതിന് പേര് കൊടുത്തത് ചേര എന്നാണ്. മിസ്റ്റർ കുഞ്ചാക്കോ ബോബൻ വർഷങ്ങളായി അച്ഛന്മാരെയും കൂദാശകളെയും കളിയാക്കിയും അപമാനിച്ചും ജീവിച്ചുപോരുന്ന മാന്യനാണ്....
കള്ളക്കടത്തിലൂടെയും മലദ്വാരം വഴിയും വരുന്ന കോടികൾ മേടിച്ച് നക്കുമ്പോൾ നീയൊക്കെ ഒന്നോർത്തോളൂ, നാളെ നിന്‍റെ ഒക്കെ അണ്ണാക്കിൽവച്ച് പൊട്ടിക്കാൻ സാധനം ആയിട്ട് താലിബാൻ മോഡൽ വരും,' എന്ന തരത്തിൽ കുഞ്ചാക്കോ ബോബനെ അവഹേളിച്ചുമാണ് കമന്‍റുകൾ.
More Read: ഈശോ വിവാദം: സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ലെന്ന് മാക്‌ട
സിനിമാക്കാരും സിനിമയും മനപ്പൂര്‍വം ക്രിസ്‌ത്യാനികളെയും അവരുടെ വിശ്വാസങ്ങളെയും ലക്ഷ്യം വച്ച് അവഹേളിക്കുകയാണെന്നും പണത്തിനും പ്രശസ്‌തിക്കും വേണ്ടി ദൈവനാമം ദുഷിപ്പിക്കുന്നതിന് കൂട്ട് നിൽക്കരുതെന്നും നടന്‍റെ പോസ്റ്റിന് താഴെ വിദ്വേഷ കമന്‍റുകൾ നിറഞ്ഞു.
ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചേര എന്ന ചിത്രം അര്‍ജുന്‍ എംസിയാണ് നിർമിക്കുന്നത്. ഫ്രൈഡേ, ലോ പോയിന്‍റ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ലിജിൻ ജോസ്.
നജീം കോയയുടേതാണ് തിരക്കഥ. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഷഹബാസ് അമന്‍ സംഗീതം ഒരുക്കുന്നു. അലക്‌സ് ജെ. പുളിക്കലാണ് ചിത്രത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കുന്നത്.