മിമിക്രി താരമായി തുടങ്ങി പിന്നീട് സ്റ്റാന്‍ഡ് അപ് കൊമേഡിയനായും അവതാരകനായും മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച രമേഷ് പിഷാരടിയുടെ ജന്മദിനമാണിന്ന്. സിനിമയിൽ ഹാസ്യ വേഷങ്ങളിലും നായകനായും നെഗറ്റീവ് കഥാപാത്രങ്ങളിലും താരം തിളങ്ങി. പഞ്ചവർണതത്ത, ഗാനഗന്ധർവ്വൻ തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകനായും രമേഷ് പിഷാരടി പേരെടുത്തുകഴിഞ്ഞു.
ഇന്ന് രമേഷ് പിഷാരടിക്ക് പിറന്നാൾ ആശംസ അറിയിച്ച് സിനിമാമേഖലയിൽ നിന്നും നിരവധിപേരാണ് പോസ്റ്റുകൾ പങ്കുവച്ചത്. കൂട്ടത്തിൽ പിഷാരടിക്ക് ലഭിച്ച ഗംഭീര ആശംസ കുഞ്ചാക്കോ ബോബന്‍റെ ഭാര്യ പ്രിയയിൽ നിന്നുമാണ്. മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളിനൊരുക്കിയ കേക്ക് പോലെ വളരെ വ്യത്യസ്‌തമായ ഒരു കേക്കാണ് രമേഷ് പിഷാരടിക്കും പ്രിയ സമ്മാനിച്ചത്.