ജിസ് ജോയ്‌യുടെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ സിനിമ മോഹന്‍ കുമാര്‍ ഫാന്‍സിന്‍റെ ടീസര്‍ പുറത്തിറങ്ങി. ബോബി ആന്‍റ് സഞ്ജയ് ടീമിന്‍റേതാണ് തിരക്കഥ. ഒരു പഴയ കാല നടനെയും പിന്നീട് അദ്ദേഹം സിനിമകളിലേക്ക് തിരിച്ചുവരാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന സിനിമ പറയുന്നത് എന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്.
ജിസ് ജോയ്‌യുടെ സംവിധാനത്തില്‍ വീണ്ടും ഒരു 'ഫീല്‍ ഗുഡ് മൂവി'
വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് ഒരുക്കുന്ന മോഹന്‍ കുമാര്‍ ഫാന്‍സില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍
റിയാലിറ്റി ഷോ മത്സരാര്‍ഥിയും ഗായകനുമായ യുവാവായാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. മുതിര്‍ന്ന നടന്‍റെ വേഷം കൈകാര്യം ചെയ്‌തിരിക്കുന്നത് സിദ്ദിഖാണ്. മുകേഷ്, ശ്രീനിവാസന്‍, സൈജു കുറുപ്പ്, വിനയ് ഫോര്‍ട്ട്, രമേഷ് പിഷാരടി, കെ.പി.എ.സി ലളിത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് ഒരുക്കുന്ന സിനിമ കൂടിയാണിത്.
മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മിച്ചത്. പുതുമുഖം അനാര്‍ക്കലി നാസറാണ് നായിക. നിഴല്‍ അടക്കം നിരവധി സിനിമകളാണ് കുഞ്ചാക്കോ ബോബന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നത്. നിഴലില്‍ നയന്‍താരയാണ് നായിക.