കേരളം

kerala

ETV Bharat / sitara

ബോബനും മോളിയും 45 വർഷങ്ങൾക്ക് മുൻപ്; ഓർമചിത്രം പങ്കുവെച്ച് ചാക്കോച്ചൻ - boban kunchako

അച്ഛൻ ബോബൻ കുഞ്ചാക്കോയുടെയും അമ്മ മോളിയുടെയും വിവാഹ വാർഷിക ദിനത്തിലെ ചിത്രമാണ് ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്

ബോബനും മോളിയും  45 വർഷങ്ങൾക്ക് മുൻപ്  ചാക്കോച്ചൻ  ബോബൻ കുഞ്ചാക്കോ  വിവാഹ വാർഷിക ദിനം  ചാക്കോച്ചൻ  father and mother in their wedding annivesary day  kunchacko boban  chackochan  boban kunchako  boban and molly
ചാക്കോച്ചൻ

By

Published : Nov 15, 2020, 10:17 PM IST

മലയാള സിനിമയിലെ പ്രശസ്‌ത നിർമാതാവും സംവിധായകനുമായിരുന്നു ബോബൻ കുഞ്ചാക്കോ. മലയാളത്തിന്‍റെ പ്രിയനടൻ കുഞ്ചാക്കോ ബോബന്‍റെ പിതാവായ ബോബൻ കുഞ്ചാക്കോയുടെയും ഭാര്യ മോളിയുടെയും വിവാഹ വാർഷിക ദിനമാണിന്ന്. തന്‍റെ മാതാപിതാക്കളുടെ വിശേഷദിവസത്തിൽ ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രം പങ്കുവെച്ചുകൊണ്ടാണ് ചാക്കോച്ചൻ ഓർമ പുതുക്കുന്നത്. “അപ്പനും അമ്മയും.. ബോബനും മോളിയും.. 45 വർഷങ്ങൾക്ക് മുൻപ് ഈ ദിവസം,” അച്ഛൻ ബോബൻ കുഞ്ചാക്കോയുടെയും അമ്മ മോളിയുടെയും ചിത്രം താരം പോസ്റ്റ് ചെയ്‌തു.

പേരിന്‍റെ ചുരുക്കെഴുത്താണെങ്കിലും പ്രശസ്‌ത ഹാസ്യചിത്രകഥ ബോബനും മോളിയെയും അനുസ്‌മരിപ്പിക്കുന്ന ക്യാപ്‌ഷൻ നൽകി കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഓർമചിത്രത്തെ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു.

ABOUT THE AUTHOR

...view details