കേരളം

kerala

ETV Bharat / sitara

'എന്താടാ സജി'... ചാക്കോച്ചന് പിറന്നാള്‍ സമ്മാനം - ETV

കുഞ്ചാക്കോ ബോബന്‍റെ 45ാം ജന്മദിനമാണ്. പിറന്നാള്‍ ദിനത്തില്‍ ചാക്കോച്ചന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ മോഷന്‍ പോസ്‌റ്റര്‍ പുറത്തുവിട്ടു.

sitara  Kunchacko Boban s new movie Enthada Saji title motion poster out  Kunchacko Boban s new movie Enthada Saji  Enthada Saji title motion poster out  Kunchacko Boban Enthada Saji  motion poster  title  release  motion poster release  Jayasurya  Kunchacko Boban Jayasurya  birthday  Kunchacko Boban birthday  celebrity  celebrity birthday  movie  film  entertainment  entertainment news  film news  top news  news  trending  latest  ETV  latest news
'എന്താടാ സജി'... ചാക്കോച്ചന് പിറന്നാള്‍ സമ്മാനം

By

Published : Nov 2, 2021, 1:22 PM IST

ഒരുകാലത്ത് മലയാളികളുടെയും മലയാള സിനിമയുടെയും ചോക്ലേറ്റ് താരമായിരുന്ന കുഞ്ചാക്കോ ബോബന് ഇന്ന് 45ാം പിറന്നാള്‍. ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉണ്ടായിരുന്ന താരത്തെ ചാക്കോച്ചന്‍ എന്നാണ് സ്‌നേഹപൂര്‍വ്വം വിളിക്കുന്നത്. ഈ പിറന്നാള്‍ ദിനം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും. നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്.

ആശംസകള്‍ക്ക് പുറമെ മറ്റൊരു സമ്മാനം കൂടി കുഞ്ചാക്കോ ബോബന് ലഭിച്ചിരിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ താരത്തിന്‍റെ ഏറ്റവും പുതിയ സിനിമയുടെ മോഷന്‍ പോസ്‌റ്റര്‍ റിലീസ് ചെയ്‌തിരിക്കുകയാണ്. 'എന്താടാ സജി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് മോഷന്‍ പോസ്‌റ്റര്‍ പുറത്തുവിട്ടത്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള മഹാനടന്‍മാര്‍ തങ്ങളുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ മോഷന്‍ പോസ്‌റ്റര്‍ പങ്കുവെച്ചു.

ഫാമിലി എന്‍റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം ജയസൂര്യയും നായകനായെത്തും. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രാമന്‍റെ ഏദന്‍തോട്ടം എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി ഇരുവരും ഒന്നിച്ചത്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് ജയസൂര്യ പ്രത്യക്ഷപ്പെട്ടത്. നേരത്തെ സ്വപ്‌നക്കൂട്, കിലുക്കം, കിലുകിലുക്കം, ഗുലുമാല്‍, ത്രീ കിംഗ്‌സ്‌, ലോലിപോപ്പ് തുടങ്ങീ നിരവധി സിനിമകളിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു.

മാജിക് ഫ്രെയിംസിന്‍റ ബാനറില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍ നിര്‍മ്മിക്കുന്ന 20ാമത്തെ ചിത്രമാണിത്. നവാഗതനായ ഗോഡ്‌ഫി ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. റോബിയാണ് ഛായാഗ്രഹണം. ജേക്‌സ്‌ ബിജോയ്‌ സംഗീതവും നിര്‍വ്വഹിക്കും. നവംബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

ABOUT THE AUTHOR

...view details