തമിഴ് ചിത്രം പെരിയ മരുതിലൂടെ ബാല താരമായി അഭിനയത്തിലേക്ക് എത്തിയ താരമാണ് അശ്വിൻ കുമാർ. ധ്രുവങ്ങൾ 16, ഗൗരവം തുടങ്ങിയ തമിഴ് സിനിമകളിലും മലയാള ചിത്രങ്ങളായ ജേക്കബിന്‍റെ സ്വർഗരാജ്യം, ലവകുശ, രണം എന്നിവയിലും അശ്വിൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ, ട്രെഡ്‌മില്ലിൽ ഡാൻസ് ചെയ്യുന്ന അശ്വിനെയാണ് കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. കമൽ ഹാസന്‍റെ "അണ്ണാത്ത ആടറാർ..." എന്ന ഗാനത്തിന് ചുവട് വക്കുന്ന അശ്വിന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ട് മലയാളത്തിന്‍റെ ചാക്കോച്ചനും താരത്തെ പ്രശംസിച്ചു. “ട്രെഡ്‌മില്ലിൽ ഡാൻസ് ചെയ്യണം എന്നുള്ളത് എപ്പോഴത്തെയും ആഗ്രഹമായിരുന്നു. എന്നാൽ ഇതു കണ്ടപ്പോൾ, അതിനെ കുറിച്ച് രണ്ടാമതൊന്നു കൂടി ആലോചിക്കേണ്ടി വരും. മനസ് നിറയ്ക്കുന്ന പ്രകടനം അശ്വിൻ ബ്രോ,” കുഞ്ചാക്കോ ബോബൻ കുറിച്ചു.
ട്രെഡ്‌മില്ലിൽ ഡാൻസ് ചെയ്യണമെന്ന ആഗ്രഹം, ഒന്നുകൂടി ചിന്തിക്കേണ്ടി വരും: അശ്വിന്‍റെ ഡാൻസിനെ പ്രശംസിച്ച് ചാക്കോച്ചൻ - dance on tredmill by ashwin kumar
ട്രെഡ്‌മില്ലിൽ ഡാൻസ് ചെയ്യുന്ന അശ്വിന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ട് മനസ് നിറയ്ക്കുന്ന പ്രകടനം എന്ന് ചാക്കോച്ചൻ കുറിച്ചു
![ട്രെഡ്‌മില്ലിൽ ഡാൻസ് ചെയ്യണമെന്ന ആഗ്രഹം, ഒന്നുകൂടി ചിന്തിക്കേണ്ടി വരും: അശ്വിന്‍റെ ഡാൻസിനെ പ്രശംസിച്ച് ചാക്കോച്ചൻ aswin kumar ട്രെഡ്‌മില്ലിൽ ഡാൻസ് ചെയ്യണമെന്ന ആഗ്രഹം അശ്വിന്‍റെ ഡാൻസ് ചാക്കോച്ചൻ അശ്വിൻ കുമാർ ഡാൻസ് ട്രെഡ്‌മില്ലിൽ ഡാൻസ് കുഞ്ചാക്കോ ബോബൻ Kunchacko Boban praises Ashwin dance on tredmill by ashwin kumar chackochan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7609857-thumbnail-3x2-kamalashwin.jpg)
അശ്വിന്‍റെ ഡാൻസിനെ പ്രശംസിച്ച് ചാക്കോച്ചൻ
പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ട്രെഡ്‌മില്ലിലാണ് അശ്വിൻ ഡാൻസ് കളിച്ച് ആരാധകരെ കയ്യിലെടുത്തത്. ശരിക്കും കമലഹാസനെ അനുസ്മരിപ്പിക്കുന്ന പ്രകടനമായിരുന്നു താരത്തിന്‍റേത്.