കേരളം

kerala

ETV Bharat / sitara

ചിരിപ്പൂരമൊരുക്കാൻ കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു - ജയസൂര്യ

ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രത്തിന്‍റെ സൂചന നൽകി താരങ്ങൾ

ചിരിപ്പൂരമൊരുക്കാൻ കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു  kunchacko boban jayasurya team up again in new movie  kunchacko boban  jayasurya  കുഞ്ചാക്കോ ബോബൻ  ജയസൂര്യ  ലിസ്റ്റിൻ സ്റ്റീഫൻ
ചിരിപ്പൂരമൊരുക്കാൻ കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു

By

Published : Jul 20, 2021, 12:02 PM IST

മലയാളത്തിൽ ഒരുകാലത്ത് പ്രേക്ഷകരുടെ മനം കവർന്ന കോംബോ ആയിരുന്നു കുഞ്ചാക്കോ ബോബൻ-ജയസൂര്യ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ചുള്ള ഒരുപിടി നല്ല സിനിമകൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. മലയാളികളുടെ പ്രിയ കോംബോ വീണ്ടും ഒരുമിക്കുന്നുവെന്ന വാർത്തയാണ് താരങ്ങൾ പുതുതായി പങ്കുവയ്ക്കുന്നത്. പ്രൊഡ്യൂസറിനൊപ്പമുള്ള ചിത്രവും ഇരുവരും പങ്കുവച്ചിട്ടുണ്ട്.

മുഴുനീള കോമഡി ചിത്രം ആണ് ഒരുങ്ങുന്നത് എന്നാണ് താരങ്ങൾ നൽകുന്ന സൂചന. ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ പ്രഖ്യാപനം ഉടനുണ്ടാകും.

Also Read: മഞ്ഞ ഷർട്ടും ടൈനി പോണിയും; സോഷ്യൽമീഡിയ കീഴടക്കി മമ്മൂട്ടിയുടെ പുതിയ ചിത്രം

കുഞ്ചാക്കോ ബോബൻ നായകവേഷം കൈകാര്യം ചെയ്ത ദോസ്ത് എന്ന ചിത്രത്തിൽ ഒരു രംഗത്തിൽ ചെറിയ വേഷം അവതരിപ്പിച്ചാണ് ജയസൂര്യയുടെ സിനിമയിലേക്കുള്ള വരവ്. അവിടെ നിന്ന് ഇതുവരെ ഒരുപിടി നല്ല സിനിമകളിൽ ഇരുവരും ഒന്നിച്ച് ക്യാമറക്ക് മുന്നിലെത്തി. സ്വപ്നക്കൂട്, 101 വെഡ്ഡിങ്, ഗുലുമാൽ, ഷാജഹാനും പരീക്കുട്ടിയും തുടങ്ങി നിരവധി സിനിമകളിൽ ഇരുവരുടെയും കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ട്.

ABOUT THE AUTHOR

...view details