എറണാകുളം: സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്‍റെ ആദ്യ സംവിധാനം സംരംഭമായിരുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തമിഴിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ കെ.എസ് രവികുമാറാണ് ആൻഡ്രോയിഡ് കുഞ്ഞപ്പന്‍റെ തമിഴ് റീമേക്ക് ഒരുക്കുക. രജനികാന്തിന്‍റെ പടയപ്പ, ലിംഗാ കമൽ ഹാസന്‍റെ ദശാവതാരം, തെന്നാലി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് കെ.എസ് രവികുമാർ.
ആൻഡ്രോയിഡ് കുഞ്ഞപ്പൻ തമിഴിലേക്ക്...? - ആൻഡ്രോയിഡ് കുഞ്ഞപ്പൻ തമിഴ് റീമേക്ക്
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തമിഴിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ കെ.എസ് രവികുമാറാണ് ആൻഡ്രോയിഡ് കുഞ്ഞപ്പന്‍റെ തമിഴ് റീമേക്ക് ഒരുക്കുക. രജനികാന്തിന്‍റെ പടയപ്പ, ലിംഗാ കമൽ ഹാസന്‍റെ ദശാവതാരം, തെന്നാലി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് കെ.എസ് രവികുമാർ
പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടിയ സിനിമയാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആൻഡ്രോയിഡ് കുഞ്ഞപ്പൻ. ഈ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനുള്ള അവാർഡ് സുരാജ് വെഞ്ഞാറമൂടിന് ലഭിച്ചതും മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം രതീഷ് പൊതുവാളിന് ലഭിച്ചതും ആൻഡ്രോയ്‌ഡ് കുഞ്ഞപ്പനിലൂടെയായിരുന്നു. സുരാജിന്‍റെ കഥാപാത്രത്തിൽ കെ.എസ് രവികുമാർ എത്തുമെന്നാണ് കോളിവുഡ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. അദ്ദേഹം തന്നെ സിനിമ നിർമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആൻഡ്രോയ്‌ഡ് കുഞ്ഞപ്പന്‍റെ തെലുങ്ക് റീമേക്കിൽ മോഹൻ ബാബുവാണ് സുരാജിന്‍റെ ഭാസ്‌കര പൊതുവാൾ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വർഷമായി നിരവധി മലയാള സിനിമകൾ മറ്റ് ഭാഷകളിൽ പ്രത്യേകിച്ച് തമിഴിൽ റീമേക്കിന് ഒരുങ്ങുന്നുണ്ട്. അയ്യപ്പനും കോശിയും, ഹെലൻ, ഡ്രൈവിങ് ലൈസെൻസ്, ഇഷ്‌ക്, പ്രതി പൂവൻ കോഴി, അഞ്ചാം പാതിരാ എന്നിവയാണ് തമിഴില്‍ റീമേക്കിന് ഒരുങ്ങുന്ന മറ്റ് സിനിമകള്‍.