പോയ വർഷത്തെ സംസ്ഥാന അവാർഡിൽ മികച്ച നടനായി സുരാജ് വെഞ്ഞാറമൂടിനെ തെരഞ്ഞെടുത്തത് ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ പ്രകടനത്തിനായിരുന്നു. രതീഷ് പൊതുവാൾ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ കഥയിലും അവതരണത്തിലും അഭിനയനിരയിലും പ്രേക്ഷകർ മികച്ച പ്രതികരണം നൽകി. തിയേറ്ററിലും ചിത്രം മികച്ച വിജയം നേടി.
ആൻഡ്രോയിഡ് കുഞ്ഞപ്പൻ തമിഴിൽ ഗൂഗിൾ കുട്ടപ്പൻ - tharshan losliya ks ravikumar android kunjappan remake news
ഗൂഗിൾ കുട്ടപ്പൻ എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന ചിത്രത്തിൽ മുഖ്യവേഷം ചെയ്യുന്നത് സംവിധായകനും നടനുമായ കെ.എസ് രവികുമാറാണ്. ദശാവതാരം, അവ്വയ് ഷണ്‍മുകി, തെന്നാലി, പടയപ്പ സിനിമകളുടെ സംവിധായകനാണ് കെ.എസ് രവികുമാർ.
![ആൻഡ്രോയിഡ് കുഞ്ഞപ്പൻ തമിഴിൽ ഗൂഗിൾ കുട്ടപ്പൻ ആൻഡ്രോയിഡ് കുഞ്ഞപ്പൻ തമിഴിൽ ഗൂഗിൾ കുട്ടപ്പൻ വാർത്ത ഗൂഗിൾ കുട്ടപ്പൻ തമിഴ് വാർത്ത ആൻഡ്രോയിഡ് കുഞ്ഞപ്പൻ തമിഴ് റീമേക്ക് വാർത്ത സുരാജ് വെഞ്ഞാറമൂട് കെഎസ് രവികുമാർ വാർത്ത ശബരി ശരവണൻ ആൻഡ്രോയിഡ് കുഞ്ഞപ്പൻ വാർത്ത google kuttappan tamil latest news tharshan losliya ks ravikumar android kunjappan remake news android kunjappan remake sabari saravanan news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10407274-thumbnail-3x2-ndorid.jpg)
സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ, സൈജു കുറുപ്പ് എന്നിവരായിരുന്നു ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിന്‍റെ തമിഴ് റീമേക്ക് ഒരുങ്ങുന്നുവെന്നും പകർപ്പവകാശം സംവിധായകനും നടനുമായ കെ.എസ് രവികുമാർ സ്വന്തമാക്കിയെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ, സിനിമയുടെ ടൈറ്റിലും അണിയറപ്രവർത്തകരെയും സംബന്ധിച്ച വിവരങ്ങൾ പുറത്തിവന്നിരിക്കുകയാണ്.
തമിഴിൽ ഗൂഗിൾ കുട്ടപ്പൻ എന്ന ടൈറ്റിലിലാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിൽ കെ.എസ് രവികുമാറാണ് സുരാജിന്‍റെ വേഷം ചെയ്യുന്നത്. തര്‍ഷന്‍ ത്യാഗരാജന്‍, യോഗിബാബു, തമിഴ് ബിഗ് ബോസ് താരം ലോസ്ലിയ മരിയനേശന്‍ എന്നിവരാണ് ഗൂഗിൾ കുട്ടപ്പനിലെ മറ്റ് പ്രധാന അഭിനേതാക്കൾ. രവികുമാറിന്‍റെ അസോസിയേറ്റായി പ്രവർത്തിച്ച ശബരിയും ശരവണനും ചേര്‍ന്നാണ് തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത്. ജിബ്രാനാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. ദശാവതാരം, അവ്വയ് ഷണ്‍മുകി, തെന്നാലി, പടയപ്പ സിനിമകളുടെ സംവിധായകനാണ് കെ.എസ് രവികുമാർ.