വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും മുഖ്യവേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് 'കൃഷ്ണൻകുട്ടി പണി തുടങ്ങി'. സൂരജ് ടോമിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഹോം നേഴ്സ് ആയ ഒരു ചെറുപ്പക്കാരന്റെ കഥയാണ് വിവരിക്കുന്നത്. ചിത്രത്തിന്റെ മോഷൻ ടൈറ്റിൽ പുറത്തുവിട്ടുകൊണ്ട് നടൻ വിഷ്ണു ഉണ്ണികൃഷ്ണനാണ് ദീപാവലി ദിനത്തിൽ പുതിയ ചിത്രത്തെ കുറിച്ച് അറിയിച്ചത്. "എന്റെ അടുത്ത സിനിമ കൃഷ്ണൻകുട്ടി പണി തുടങ്ങി ഉടനെ ആരംഭിക്കുന്നു... അനുഗ്രഹിക്കണം... ആശീർവദിക്കണം," ഫേസ്ബുക്കിൽ സിനിമയുടെ പോസ്റ്ററിനൊപ്പം താരം കുറിച്ചു.
കൃഷ്ണൻകുട്ടി പണി തുടങ്ങി; ചിത്രീകരണം ഉടൻ
വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ മോഷൻ ടൈറ്റിൽ പുറത്തുവിട്ടു.
കൃഷ്ണൻകുട്ടി പണി തുടങ്ങി
ആനന്ദ് മധുസൂദനൻ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്ന കൃഷ്ണൻകുട്ടി പണി തുടങ്ങി ഒരു കോമഡി ഹൊറർ ത്രില്ലറാണ്. ചിത്രത്തിന്റെ സംഗീത സംവിധാനവും ആനന്ദ് തന്നെയാണ് നിർവഹിക്കുന്നത്. ഹരി നാരായണനാണ് ഗാനരചന. ബാഹുബലി, പത്മാവത് ചിത്രങ്ങളുടെ സൗണ്ട് ഡിസൈനർ ജെസ്റ്റിൻ ജോസാണ് സൗണ്ട് ഡിസൈനിങ് ചെയ്യുന്നത്. ജിത്തു ദാമോദർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ കിരൺ ദാസാണ്. പെപ്പർ കോൺ സ്റ്റുഡിയോസിന്റെ ബാനറിൽ നോബിൾ ജോസ് ചിത്രം നിർമിക്കുന്നു.