നടൻ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും ഒരുമിച്ചുള്ള രസകരമായ ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പെർഫെക്‌ട് ഓകെ എന്ന ഡിജെ മിക്സിന് ദിയയും അച്ഛനും ചുവട് വക്കുന്ന വീഡിയോ ദിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ഒരു ദിവസത്തിനുള്ളിൽ വീഡിയോ ഒരു മില്യണിലധികം കാഴ്‌ചക്കാരെ സ്വന്തമാക്കി. ഒന്നരലക്ഷത്തിലധികം ലൈക്കുകളും രണ്ടായിരത്തിലധികം കമന്‍റുകളും നേടി.
വീഡിയോയിൽ ഇരുവരുടെയും ഭാവങ്ങൾക്കൊപ്പം വേഷവും ശ്രദ്ധിക്കപ്പെട്ടു. മുണ്ട് മടക്കിക്കുത്തിയാണ് ദിയയുടെയും കൃഷ്ണകുമാറിന്‍റെയും പ്രകടനം. അച്ഛൻ- മകൾ കോമ്പോ പെർഫെക്‌റ്റ് എന്നും പൊളി അച്ഛനും മോളും എന്നും പ്രശംസിച്ച് ആരാധകരും വീഡിയോക്ക് വലിയ പ്രതികരണം നൽകി. കൃഷ്ണകുമാറിന്‍റെ നാല് പെൺമക്കളിൽ രണ്ടാമത്തെയാളാണ് ദിയ കൃഷ്ണ. ഫാഷൻ വസ്‌ത്രങ്ങൾ കൊണ്ടും പുതിയ ഡാൻസ്, ഡബ്സ്മാഷ് വീഡിയോകളാലും സമൂഹമാധ്യമങ്ങളുടെ താരമാണ് ഓസി എന്നു വിളിക്കുന്ന ദിയ.