രണ്ട് ഹോളിവുഡ് താരങ്ങള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാമസൂത്രയിലെ നായികയും ഗെയിം ഓഫ് ത്രോണ്‍സ് താരവുമായ ഇന്ദിര വര്‍മക്കും അവഞ്ചേഴ്‌സ് താരം ഇഡ്രിസ് എല്‍ബക്കുമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ലൂതര്‍ എന്ന ചിത്രത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ചവരാണ് ഇരുവരും.
ഹോളിവുഡിനെ വിടാതെ കൊവിഡ് 19 - അവഞ്ചേഴ്‌സ് താരം ഇഡ്രിസ് എല്‍ബ
കാമസൂത്രയിലെ നായികയും ഗെയിം ഓഫ് ത്രോണ്‍സ് താരവുമായ ഇന്ദിര വര്‍മക്കും അവഞ്ചേഴ്‌സ് താരം ഇഡ്രിസ് എല്‍ബക്കുമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്
തനിക്ക് അസുഖത്തിന്‍റെ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ വൈറസ് ബാധ ഉണ്ടാകാനുള്ള സാഹചര്യത്തിലൂടെ കടന്നുപോയതു കൊണ്ടാണ് പരിശോധിച്ചതെന്നുമാണ് ഇഡ്രിസ് എല്‍ബ ട്വീറ്റ് ചെയ്തത്. രോഗം സ്ഥിരീകരിച്ചതോടെ താരം സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചു. അവഞ്ചേഴ്‌സ്, തോര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ഇഡ്രിസ് എല്‍ബ. ലോകത്തെ ഏറ്റവും സെക്സിയസ്റ്റ് പുരുഷനായി പീപ്പിള്‍ മാഗസിന്‍ തെരഞ്ഞെടുത്തതും ഇഡ്രിസ് എല്‍ബയെയാണ്.
കാമസൂത്ര; എ ടെയില്‍ ഒഫ് ലവ് എന്ന ചിത്രത്തിലൂടെയാണ് ഇന്ദിരാ വര്‍മ ശ്രദ്ധനേടുന്നത്. മീരാനായരായിരുന്നു ചിത്രത്തിന്‍റെ സംവിധായിക. കഴിഞ്ഞ ദിവസം ഗെയിം ഓഫ് ത്രോണ്‍ താരം ക്രിസ്റ്റഫര്‍ ഹിവ്ജ്യു, ഫ്രോസണ്‍ താരം റേച്ചല്‍ മാത്യൂസ് എന്നിവര്‍ക്കും കൊറോണ സ്ഥിരീകരിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.