കൊല്ലം:കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു. 93 വയസായിരുന്നു. കൊട്ടാരക്കര വീട്ടിൽ വച്ചായിരുന്നു അന്ത്യം. പ്രശസ്‌ത സിനിമാതാരങ്ങളായ സായ് കുമാർ, ശോഭ മോഹൻ എന്നിവർ മക്കളാണ്. ബീന, കല, ഷൈല, ഗീത, ജയശ്രീ, ലൈല എന്നിവരും ശ്രീധരൻ നായർ- വിജയലക്ഷ്മി ദമ്പതികളുടെ മക്കളാണ്.
കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു - ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ മരണം വാർത്ത
സായ് കുമാർ, ശോഭ മോഹൻ, ബീന, കല, ഷൈല, ഗീത, ജയശ്രീ, ലൈല എന്നിവരാണ് മക്കൾ.
കൊട്ടാരക്കര ശ്രീധരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു
യുവനടന്മാരായ വിനു മോഹൻ, അനു മോഹൻ എന്നിവരാണ് ചെറുമക്കൾ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊല്ലം മുളംകാടകത്ത് നടക്കും. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.