കേരളം

kerala

ETV Bharat / sitara

എന്‍റെ മണ്ഡലത്തിലെ ഇന്നത്തെ നായിക, സുബൈദയെ അഭിനന്ദിച്ച് മുകേഷ് - മുഖ്യമന്ത്രി ദുരിതാശ്വാസ നിധി വാര്‍ത്തകള്‍

സുബൈദയെ സന്ദര്‍ശിച്ചതിന്‍റെ ചിത്രങ്ങളും അഭിനന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനൊപ്പം മുകേഷ് പങ്കുവെച്ചിട്ടുണ്ട്

kollam mla and actor mukesh facebook post  മുകേഷ് ഫേസ്ബുക്ക് പോസ്റ്റ്  എംഎല്‍എ മുകേഷ് വാര്‍ത്തകള്‍  കൊല്ലം സ്വദേശി സുബൈദ വാര്‍ത്തകള്‍  മുഖ്യമന്ത്രി ദുരിതാശ്വാസ നിധി വാര്‍ത്തകള്‍  actor mukesh facebook post
എന്‍റെ മണ്ഡലത്തിലെ ഇന്നത്തെ നായിക, സുബൈദയെ അഭിനന്ദിച്ച് മുകേഷ്

By

Published : Apr 27, 2020, 7:03 PM IST

ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയ കൊല്ലം സ്വദേശി സുബൈദയെന്ന വീട്ടമ്മയെ അഭിനന്ദിച്ച് എംഎല്‍എയും നടനുമായ മുകേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. എന്‍റെ മണ്ഡലത്തിലെ ഇന്നത്തെ നായികയെന്നാണ് സുബൈദയെ മുകേഷ് വിശേഷിപ്പിച്ചത്. സുബൈദയെ സന്ദര്‍ശിച്ചതിന്‍റെ ചിത്രങ്ങളും അഭിനന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനൊപ്പം മുകേഷ് പങ്കുവെച്ചിട്ടുണ്ട്. സാലറി ചലഞ്ചില്‍ പങ്കെടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകര്‍ അറിയുന്നതിന് എന്നാണ് കത്തിന്‍റെ തുടക്കത്തില്‍ മുകേഷ് കുറിച്ചിരിക്കുന്നത്.

'ഉത്തരവുകൾ കത്തിച്ചവർ അറിയുന്നതിന്...

ഇന്നത്തെ എന്‍റെ ദിവസം ആരംഭിച്ചത് എന്‍റെ മണ്ഡലത്തിലെ ഇന്നത്തെ നായിക സുബൈദ ഉമ്മയുടെ വീട്ടിൽ നിന്നുമാണ്. ആ ഉമ്മയുടെ 5510 രൂപക്ക് അവരുടെ ജീവന്‍റെ വിലയുണ്ട്. കാരണം അവരുടെ ഉപജീവന മാർഗം കൂടിയായിരുന്നു അവരുടെ ആടുകൾ. ജീവിത പ്രാരാബ്‍ദങ്ങള്‍ക്ക് ഇടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിച്ചിരുന്ന സുബൈദ ഉമ്മ അതിന് വഴി കണ്ടത് ആടിനെ വിറ്റ്. കൊല്ലം പോര്‍ട്ട് ഓഫീസിന് സമീപം ചായക്കട നടത്തുന്ന പോര്‍ട്ട് കൊല്ലം സംഗമം നഗര്‍-77 ലെ സുബൈദ ഉമ്മയാണ് ആടിനെ വിറ്റ് കിട്ടിയ പണത്തില്‍ നിന്ന് 5510 രൂപ കൈമാറിയത്. ഹൃദ്രോഗ ബാധിതനായി ഓപ്പറേഷന് വിധേയനായ ഭര്‍ത്താവ് അബ്‍ദുള്‍ സലാമിനും ഹൃദ്രോഗിയായ സഹോദരനുമൊപ്പമാണ് താമസം. ആടിനെ വിറ്റപ്പോള്‍ കിട്ടിയ 12000 രൂപയില്‍ അയ്യായിരം വാടക കുടിശിക നല്‍കി. 2000 വൈദ്യുതി കുടിശികയും നല്‍കി. ദിവസവും മുടങ്ങാതെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ചാനലില്‍ കാണുന്ന സുബൈദ ഉമ്മ... കുട്ടികള്‍ വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് അറിഞ്ഞത് മുതല്‍ സംഭാവന നല്‍കണമെന്ന് ആഗ്രഹിച്ചതാണ്. ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം ചായക്കടയില്‍ കച്ചവടവും വരവും കുറവാണ്. ഭര്‍ത്താവിനും അനുജനും മുഴുവന്‍ സമയവും കടയില്‍ ജോലി ചെയ്യാനും ആവതില്ല. എന്നിരുന്നാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കണമെന്നത് സുബൈദ ഉമ്മയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു. അടിനെ വിറ്റായാലും ഒടുവില്‍ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് സുബൈദ ഉമ്മ. ഉമ്മയെ വീട്ടിൽ എത്തി അഭിനന്ദിച്ചു.....' മുകേഷ് ഫേസ്‌ബുക്കില്‍ കുറിച്ചു.

ABOUT THE AUTHOR

...view details