ലോകമെങ്ങും പ്രണയദിനം ആഘോഷിക്കുകയാണ്.... പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവര്‍ക്കുമായി ടൊവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സിന്‍റെ വാലന്‍റൈന്‍സ് ഡേ സ്‌പെഷ്യല്‍ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.
ലവ്... ഗേള്‍ഫ്രണ്ട്.... വെരി വെരി എക്‌സ്‌പെന്‍സീവ്; സ്പെഷ്യല്‍ ടീസറുമായി കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ് ടീം
ടൊവിനോ നായകനാകുന്ന റോഡ് മൂവിയായ കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ് ജിയോ ബേബിയാണ് സംവിധാനം ചെയ്തിരിക്കുന്നത്
തനിക്ക് പ്രണയം ഇല്ലാത്തതിന്‍റെ കാരണം ടൊവിനോ അവതരിപ്പിക്കുന്ന നായക കഥാപാത്രം വിശദീകരിക്കുന്ന ഭാഗമാണ് ടീസറിലുള്ളത്. ഏവര്‍ക്കും വാലന്‍റൈന്‍സ് ഡേ ദിനാശംസകള്‍ നല്‍കിയാണ് ടീസര്‍ അവസാനിക്കുന്നത്.
ഒരു റോഡ് മൂവിയായ കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ് ജിയോ ബേബിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനു സിദ്ധാര്‍ഥാണ് ഛായാഗ്രഹണം. സൂരജ്.എസ്.കുറുപ്പ് സംഗീതം പകര്‍ന്നിരിക്കുന്നു. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാമിന്‍റേതാണ്. 'യാത്രയില്‍ ഇല്ലാതാവുന്ന ദൂരങ്ങള്‍' എന്ന ടാഗ് ലൈനോടെയാണ് ചിത്രം ഒരുക്കുന്നത്.