കേരളം

kerala

ETV Bharat / sitara

സിതാര കൃഷ്ണകുമാറിന്‍റെ ശബ്ദത്തില്‍ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിലെ പുതിയ വീഡിയോ ഗാനം - കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്

'തെളിഞ്ഞേ വാനാകെ' എന്ന് തുടങ്ങുന്ന ഗാനം സിതാര കൃഷ്ണകുമാര്‍, സൂരജ്.എസ്.കുറുപ്പ്, അതിഥി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

Kilometers & Kilometers  Thelinjee Vaanaake Song  Tovino Thomas  കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിലെ പുതിയ വീഡിയോ ഗാനം  കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്  Sithara Krishnakumar
സിതാര കൃഷ്ണകുമാറിന്‍റെ ശബ്ദത്തില്‍ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിലെ പുതിയ വീഡിയോ ഗാനം

By

Published : Sep 2, 2020, 2:51 PM IST

ടെലിവിഷന്‍ പ്രീമിയറായി തിരുവോണ ദിനത്തില്‍ എത്തിയ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. 'തെളിഞ്ഞേ വാനാകെ' എന്ന് തുടങ്ങുന്ന ഗാനം സിതാര കൃഷ്ണകുമാര്‍, സൂരജ്.എസ്.കുറുപ്പ്, അതിഥി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്‍, ലക്ഷ്മി മേനോന്‍, സൂരജ്.എസ്.കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന് വരികളെഴുതിയത്.

ടൊവിനോ തോമസാണ് ചിത്രത്തില്‍ നായകന്‍. കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ് ഒടിടി റിലീസിനെത്തുമെന്നാണ് അണിയറക്കാര്‍ ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് നേരിട്ട് മിനിസ്‌ക്രീനിലൂടെ പ്രദർശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാള സിനിമയിൽ തന്നെ ഇതാദ്യമായാണ് തിയേറ്ററിലും ഒടിടിയിലും റിലീസിനെത്തുന്നതിന് മുമ്പ് ടെലിവിഷനിലൂടെ ഒരു ചിത്രം പുറത്തിറങ്ങുന്നത്. വിദേശി വനിതയായ ഇന്ത്യ ജാർവിസ്, ജോജു ജോർജ്, ബേസിൽ ജോസഫ് എന്നിവരാണ് കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സിലെ മറ്റ് പ്രധാന താരങ്ങൾ.

ABOUT THE AUTHOR

...view details