ഖവ്വാലിയിലൂടെ ഹൃദയം കവര്‍ന്ന് കൈലാഷ് ഖേര്‍ - നടന്‍ ജഗതി ശ്രീകുമാര്‍
നടന്‍ ജഗതി ശ്രീകുമാര്‍ അഭിനയിക്കുന്ന കബീറിന്‍റെ ദിവസങ്ങള്‍ക്ക് വേണ്ടിയാണ് കൈലാഷ് ഗാനം ആലപിച്ചിട്ടുള്ളത്. 'ഖ്വാജ ജി' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്
![ഖവ്വാലിയിലൂടെ ഹൃദയം കവര്‍ന്ന് കൈലാഷ് ഖേര്‍ കവ്വാലിയിലൂടെ ഹൃദയം കവര്‍ന്ന് കൈലാഷ് ഖേര്‍ Khwaja Ji Lyrical Video Kabeerinte Divasangal Kailash Kher നടന്‍ ജഗതി ശ്രീകുമാര്‍ ബോളിവുഡ് ഗായകന്‍ കൈലാഷ് ഖേര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8504915-161-8504915-1598009167283.jpg)
ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമക്കായി ഖവ്വാലിയില്‍ വിസ്മയം തീര്‍ത്തിരിക്കുകയാണ് ബോളിവുഡ് ഗായകന്‍ കൈലാഷ് ഖേര്‍. ഏറെ നാളുകള്‍ക്ക് ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ അഭിനയിക്കുന്ന കബീറിന്‍റെ ദിവസങ്ങള്‍ക്ക് വേണ്ടിയാണ് കൈലാഷ് ഗാനം ആലപിച്ചിട്ടുള്ളത്. 'ഖ്വാജ ജി' എന്ന ഗാനമാണ് കൈലാഷ് പാടി അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. ഷക്കീൽ അസ്മിയുടെ വരികള്‍ക്ക് അനിത ഷെയ്ഖ് സംഗീതം പകർന്നിരിക്കുന്നു. സീ മ്യൂസിക് ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ബോളിവുഡിൽ നിന്നുള്ള കലാകാരൻമാരാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. ജെ.ശരത് ചന്ദ്രന്‍ നായരാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മേജർ രവി, മുരളി ചന്ദ്, സുധീർ കരമന, ഭരത്, സയ ഡേവിഡ്, താര കല്യാൺ, ദിനേശ് പണിക്കർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.