പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന റോക്കി ഭായിയുടെ രണ്ടാം വരവ് ഒക്‌ടോബർ 23മുതൽ. റോക്ക് സ്റ്റാർ യഷ് നായകനായെത്തുന്ന കെജിഎഫ് 2 സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീൽ ആണ്. 2018 ഡിസംബറിൽ റിലീസിനെത്തിയ ചിത്രത്തിന്‍റെ ആദ്യഭാഗത്തിന്‍റെയും സംവിധായകൻ നീൽ തന്നെയായിരുന്നു.
കെജിഎഫ് 2; റോക്കി ഭായിയുടെ രണ്ടാം വരവ് ഒക്‌ടോബറിൽ - sanjay dutt
റോക്ക് സ്റ്റാർ യഷ് മുഖ്യവേഷത്തിലെത്തുന്ന കെജിഎഫ് 2വിൽ പ്രതിനായകനായെത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്.
കെജിഎഫ് 2
കർണാടകയ്‌ക്ക് പുറത്തും ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ കെജിഎഫിന്‍റെ രണ്ടാം ഭാഗത്തിൽ സഞ്ജയ് ദത്താണ് വില്ലൻ വേഷത്തിലെത്തുന്നത്. നിയമവിരുദ്ധമായി സ്വര്‍ണഖനി നിര്‍മിച്ചെടുത്ത സൂര്യവര്‍ധന്‍റെ സഹോദരൻ അധീര എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തുന്നത്. കൂടാതെ, ബോളിവുഡിൽ സജീവമായ രവീണ ടണ്ടൻ വീണ്ടും തെന്നിന്ത്യൻ സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹൊംബാളെ ഫിലിംസ് ആണ് ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്.