കേരളം

kerala

ETV Bharat / sitara

ആ സാമ്രാജ്യം പുനര്‍നിര്‍മിക്കാന്‍ അവനെത്തുന്നു; കെജിഎഫ് 2 ഫസ്റ്റ്ലുക് എത്തി

റോക്ക്സ്റ്റാര്‍ യഷ് ചിത്രത്തില്‍ പ്രതിനായകനെ അവതരിപ്പിക്കുന്നത് സഞ്ജയ് ദത്താണ്

kgf  KGF2 FirstLook arrived  സഞ്ജയ് ദത്ത്  കെജിഎഫ്  കെജിഎഫ് 2 ഫസ്റ്റ്ലുക് പോസ്റ്റര്‍  റോക്ക്‌സ്റ്റാര്‍ യഷ്  പ്രശാന്ത് നീല്‍  sanjay dutt  prasanth neel
ആ സാമ്രാജ്യം പുനര്‍നിര്‍മിക്കാന്‍ അവനെത്തുന്നു; കെജിഎഫ് 2 ഫസ്റ്റ്ലുക് എത്തി

By

Published : Dec 22, 2019, 12:02 PM IST

രണ്ടാംവരവറയിച്ച് കെജിഎഫ് 2 ഫസ്റ്റ്ലുക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കന്നഡ സിനിമക്ക് കര്‍ണാടകത്തിന് പുറത്തും ആരാധകരെ നേടികൊടുത്ത കെജിഎഫിന്‍റെ ഒന്നാംഭാഗം വന്‍ വിജയമായിരുന്നു. റോക്ക്സ്റ്റാര്‍ യഷാണ് ചിത്രത്തില്‍ നായകന്‍. 'ഒരു സാമ്രാജ്യത്തെ പുനര്‍നിര്‍മിക്കുന്നു' എന്നാണ് പോസ്റ്ററിലെ വാചകം. ഒരു സംഘം തൊഴിലാളികള്‍ക്കൊപ്പം അധ്വാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യഷിനെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. 2020 ഏപ്രിലില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രതിനായകനെ അവതരിപ്പിക്കുന്നത് സഞ്ജയ് ദത്താണ്. 'അധീര' എന്നാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. നിയമവിരുദ്ധമായി സ്വര്‍ണഖനി നിര്‍മിച്ചെടുത്ത് അതിന്‍റെ അധിപതിയായ സൂര്യവര്‍ധന്‍ എന്ന കഥാപാത്രത്തിന്‍റെ സഹോദരനാണ് അധീര.

യഷ് അവതരിപ്പിക്കുന്ന റോക്കിയുടെ കുട്ടിക്കാലം മുതല്‍ സൂര്യവര്‍ധന്‍റെ മറ്റൊരു മകനായ ഗരുഡയെ കീഴ്‌പ്പെടുത്തുന്നത് വരെയുള്ള കാലയളവായിരുന്നു കെജിഎഫ് ആദ്യഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ടത്. റോക്കി ഭായിയും സഞ്ജയ് ദത്തിന്‍റെ അധീരയും തമ്മിലുള്ള പോരാട്ടമായിരിക്കും രണ്ടാംഭാഗത്തിന്‍റെ പ്രധാന പ്രമേയം. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഹൊംബാളെ ഫിലിംസാണ്.

ABOUT THE AUTHOR

...view details