കേരളം

kerala

ETV Bharat / sitara

ദാദാ സാഹിബ് ഫാല്‍ക്കെ സൗത്ത് അവാര്‍ഡ് ഏറ്റുവാങ്ങി 'റോക്കി ഭായ്' - പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ ജി എഫ്; ചാപ്റ്റര്‍ 1ലെ പ്രകടനമാണ് യഷിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ ജി എഫ്; ചാപ്റ്റര്‍ 1ലെ പ്രകടനമാണ് യഷിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്

ദാദാ സാഹിബ് ഫാല്‍ക്കെ സൗത്ത് അവാര്‍ഡ് ഏറ്റുവാങ്ങി 'റോക്കി ഭായ്'

By

Published : Sep 21, 2019, 11:03 PM IST

കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ മനംകവര്‍ന്ന കന്നഡ റോക്ക് സ്റ്റാറാണ് നടന്‍ യഷ്. ഇപ്പോള്‍ ദാദാ സാഹിബ് ഫാല്‍ക്കെ സൗത്ത് 2019ല്‍ ഔട്ട്സ്റ്റാന്‍റിങ് പെര്‍ഫോര്‍മര്‍ക്കുള്ള പുരസ്കാരം ഏറ്റുവങ്ങായിരിക്കുകയാണ് താരം. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ ജി എഫ്; ചാപ്റ്റര്‍1 ലെ പ്രകടനമാണ് യഷിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ വച്ച് പുരസ്കാരം ഏറ്റുവാങ്ങിയ താരം കെ ജി എഫ് മാസ് ഡയലോഗുകള്‍ തന്‍റെ ആരാധകര്‍ക്കായി അവതരിപ്പിക്കുകയും ചിത്രം ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. സൈമ 2019ല്‍ മികച്ച കന്നഡ നടനുള്ള പുരസ്കാരവും താരം ഏറ്റുവാങ്ങിയിരുന്നു. കെ ജി എഫിന്‍റെ രണ്ടാം ഭാഗം അണിയറയില്‍ പുരോഗമിക്കുകയാണ്. 2020 രണ്ടാം ഭാഗം തീയേറ്ററുകളിലെത്തും.

ദാദാ സാഹിബ് ഫാല്‍ക്കെ സൗത്ത് അവാര്‍ഡ് ഏറ്റുവാങ്ങി 'റോക്കി ഭായ്'

For All Latest Updates

ABOUT THE AUTHOR

...view details