കെജിഎഫ് നിർമാതാക്കളുടെ പുതിയ ചിത്രം വരുന്നു. 2018ൽ പുറത്തിറങ്ങിയ കെജിഎഫ് ചാപ്റ്റർ 1ന്‍റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് പുതുതായി നിർമിക്കുന്ന സിനിമയുടെ ടൈറ്റിലും താരങ്ങളെയും അണിയറപ്രവർത്തകരെയും പറ്റിയുള്ള വിവരങ്ങളും ഡിസംബർ രണ്ടിന് പ്രഖ്യാപിക്കും.
കെജിഎഫിന്‍റെ നിർമാതാക്കളുടെ പുതിയ ചിത്രം; പ്രഖ്യാപനം ഡിസംബർ രണ്ടിന് - kgf chapter 1 producers news
കെജിഎഫിന്‍റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് പുതുതായി നിർമിക്കുന്ന സിനിമയുടെ ടൈറ്റിലും താരങ്ങളെയും അണിയറപ്രവർത്തകരെയും പറ്റിയുള്ള വിവരങ്ങളും ബുധനാഴ്‌ച പ്രഖ്യാപിക്കും.
വിജയ് കിരാഗന്ദൂറിന്‍റെ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസ്, കന്നട, തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്‌ത കെജിഎഫിന്‍റെ ഒന്നാം പതിപ്പിന് ശേഷം രണ്ടാം ഭാഗത്തിന്‍റെ പണിപ്പുരയിലാണ്. യഷ് നായകനാകുന്ന കെജിഎഫിന് പുറമെ, കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്‌കുമാർ അഭിനയിക്കുന്ന യുവരത്‌ന എന്ന ചിത്രവും ഹോംബാലെ ഫിലിംസ് നിർമിക്കുന്നുണ്ട്.
ബുധനാഴ്‌ച ഉച്ചക്ക് രണ്ട് മണിക്ക് പുതിയ ചിത്രത്തെ കുറിച്ച് പ്രഖ്യാപിക്കുമെന്നുമാണ് തെന്നിന്ത്യയിലെ പ്രമുഖ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് അറിയിച്ചത്. കെജിഎഫ് പോലെ ഒരേ സമയം പല ഭാഷകളിലായി റിലീസിനെത്തുന്ന ബഹുഭാഷാ ചിത്രമായിരിക്കും ഇതെന്നും സൂചനയുണ്ട്.