കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ റോക്ക് സ്റ്റാറായി മാറിയ കന്നഡ നടനാണ് യഷ്. കെജിഎഫിന്‍റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുമ്പോള്‍ താരത്തിന്‍റെ പിറന്നാള്‍ ആഘോഷമായി കൊണ്ടാടിയിരിക്കുകയാണ് ആരാധകര്‍. റോക്കി ഭായിയുടെ റെയ്ഞ്ചിനൊത്ത ആഘോഷം തന്നെയായിരുന്നു ആരാധകര്‍ നടത്തിയത്. പിറന്നാളിനായി 5000 കിലോ തൂക്കം വരുന്ന കേക്കാണ് കടുത്ത ആരാധകരില്‍ ഒരാളായ നവീന്‍ കുമാറിന്‍റെ നേതൃത്വത്തില്‍ ഒരുക്കിയത്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി ബര്‍ത്ത് ഡേ കേക്ക് എന്ന പുതിയ റെക്കോര്‍ഡ് കൂടിയാണ് കുറിക്കപ്പെട്ടത്. കൂടാതെ യഷിന്‍റെ 261അടി ഉയരം വരുന്ന കട്ടൗട്ടും ആരാധകര്‍ ഒരുക്കിയിരുന്നു. 34-ാം പിറന്നാളിന്‍റെ കൂറ്റന്‍ കേക്ക് മുറിക്കാന്‍ ബംഗളൂരുവിലെ നന്ദിനി ഗ്രൗണ്ടില്‍ ഭാര്യ രാധികക്കൊപ്പം യഷും എത്തിയിരുന്നു.
റോക്ക് സ്റ്റാറിന്‍റെ പിറന്നാള്‍ ആഘോഷമാക്കി ആരാധകര്‍; മുറിച്ചത് 5000 കിലോയുടെ കൂറ്റന്‍ കേക്ക് - KGF Hero Yash Birthday cake
പിറന്നാളിനായി 5000 കിലോ തൂക്കം വരുന്ന കേക്കാണ് ആരാധകര്‍ ഒരുക്കിയത്. ലോകത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി ബര്‍ത്ത് ഡേ കേക്ക് എന്ന പുതിയ റെക്കോര്‍ഡ് കൂടി ഇതോടെ യഷിന്‍റെ പേരില്‍ ചേര്‍ക്കപ്പെട്ടു.
റോക്ക് സ്റ്റാറിന്‍റെ പിറന്നാള്‍ റോക്കിങാക്കി ആരാധകര്‍; മുറിച്ചത് 5000 കിലോയുടെ കൂറ്റന്‍ കേക്ക്
കന്നഡ സിനിമയുടെ ചരിത്രം തന്നെ മാറ്റി മറിച്ച സിനിമയാണ് കെജിഎഫ് ചാപ്റ്റര്‍ വണ്‍. ചിത്രത്തിലൂടെ യഷ് രാജ്യത്തുടനീളം തരംഗമായി മാറുകയായിരുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.