KGF Chapter 2 trailer launch: ബ്ലോക്ക്‌ബസ്‌റ്റര്‍ ചിത്രം 'കെജിഎഫ്' ആദ്യ ഭാഗത്തിന് ശേഷം 'കെജിഎഫ്' രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. 'കെജിഎഫ് 2' റിലീസിനോടടുക്കുമ്പോള്‍ ചിത്രം വാര്‍ത്തകളിലും ഇടംപിടിക്കുകയാണ്. സിനിമയുടെ ഓരോ പുതിയ വിശേഷങ്ങള്‍ക്കായും കാത്തിരിക്കുന്ന കെജിഎഫ് പ്രേമികള്‍ക്കും യഷ് ആരാധകര്‍ക്കും സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
Homable films announces KGF 2 trailer launch: വലിയൊരു പ്രഖ്യാപനമാണ് 'കെജിഎഫ്' അണിയറപ്രവര്‍ത്തകര്‍ നടത്തിയിരിക്കുന്നത്. 'കെജിഎഫ് 2' ട്രെയ്‌ലര്‍ ലോഞ്ചിനെ കുറിച്ചുള്ള പ്രഖ്യാപനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മാര്‍ച്ച് 27 നാണ് 'കെജിഎഫ് 2' ട്രെയ്‌ലര്‍ പുറത്തിറങ്ങുക. 'കൊടുങ്കാറ്റിന് മുമ്പ് എപ്പോഴും ഇടിമുഴക്കം ഉണ്ടാകും.. കെജിഎഫ് ചാപ്‌റ്റര്‍ 2 ട്രെയ്‌ലര്‍ മാര്‍ച്ച് 27ന് വൈകിട്ട് 6.40ന് പുറത്തിറങ്ങും.' -ഹോമബിള്‍ ഫിലിംസ് ട്വീറ്റ് ചെയ്‌തു.
ആരാധകരുടെ ആവേശം കണക്കിലെടുത്ത് ഉടന്‍ തന്നെ വലിയൊരു പ്രഖ്യാപനം നടത്തുമെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍മാതാക്കള്‍ വാഗ്‌ദാനം നല്‍കിയിരുന്നു. ഒടുവില്‍ അണിയറപ്രവര്‍ത്തകര്‍ ആ വാഗ്‌ദാനം പാലിച്ചിരിക്കുകയാണ്.