കേരളം

kerala

ETV Bharat / sitara

കെജിഎഫ് ചാപ്‌റ്റർ 2 പൃഥ്വിരാജ് കേരളത്തിലെത്തിക്കും - kgf in kerala pritvi news

താനും റോക്കി ഭായിയുടെ കഥ അനാവരണം ചെയ്യുന്നത് കാണാനായി കാത്തിരിക്കുകയാണെന്നും കേരളത്തിൽ ചിത്രം അവതരിപ്പിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് വഴിയാണെന്നും പൃഥ്വിരാജ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

prithviraj  കെജിഎഫ് ചാപ്‌റ്റർ 2 വാർത്ത  കെജിഎഫ് പൃഥ്വിരാജ് സിനിമ വാർത്ത  കെജിഎഫ് പൃഥ്വിരാജ് കേരളത്തിലെത്തിക്കും വാർത്ത  പൃഥ്വിരാജ് പ്രൊഡക്ഷൻസ് കെജിഎഫ് വാർത്ത  kgf chapter 2 presented kerala prithviraj news  kgf in kerala pritvi news  prashanth neel news
കെജിഎഫ് ചാപ്‌റ്റർ 2 പൃഥ്വിരാജ് കേരളത്തിലെത്തിക്കും

By

Published : Jan 4, 2021, 10:53 PM IST

കെജിഎഫ് ചാപ്‌റ്റർ 2 കേരളത്തിലെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. റോക്കി ഭായിയുടെ കഥ അനാവരണം ചെയ്യുന്നത് കാണാനായി താനും കാത്തിരിക്കുകയാണെന്നും രാജ്യത്ത് ഏറ്റവും അധികം പ്രതീക്ഷിക്കപ്പെടുന്ന ഒരു ചിത്രം അവതരിപ്പിക്കാനുള്ള അവസരം ഏറ്റവും നല്ല തുടക്കമാണെന്നും പൃഥ്വിരാജ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

‌"ഞാൻ കെജിഎഫ് ഫ്രാഞ്ചൈസിയുടെയും അതുമായി ബന്ധപ്പെട്ട എല്ലാത്തിന്‍റെയും വലിയ ആരാധകനാണ്. ലൂസിഫറിനുശേഷം ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൻ ഹോംബാലെ ഫിലിംസ് എന്നെ ആദ്യമായി സമീപിച്ചിരുന്നു. രാജ്യത്ത് ഏറ്റവും അധികം പ്രതീക്ഷിക്കപ്പെടുന്ന ഒരു സിനിമ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതാണ് ഇതിന് ഏറ്റവും നല്ല തുടക്കം. കെജിഎഫ് 2 അവതരിപ്പിക്കുന്നതിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് അഭിമാനിക്കുന്നു. ദശലക്ഷകണക്കിന് ആളുകളെ പോലെ ‌ഞാനും റോക്കിയുടെ കഥ അറിയാൻ കാത്തിരിക്കുകയാണ്," പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

കേരളത്തിൽ റോക്കി ഭായിയെ എത്തിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്ത പൃഥ്വിരാജിനെ അഭിനന്ദിച്ച് കെജിഎഫിന്‍റെ സംവിധായകൻ പ്രശാന്ത് നീൽ ട്വീറ്റ് ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details