തിരുവനന്തപുരം: സംസ്ഥാനത്ത് തിയേറ്ററുകൾ ഉടൻ തുറക്കും. സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇന്ന് വൈകിട്ട് കൊച്ചിയിൽ ചേരുന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിൽ തിയതി സംബന്ധിച്ച് തീരുമാനമെടുക്കും.
തിയേറ്ററുകൾ തുറക്കുന്നു; സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി - kerala feuok news
ഫിലിം ചേംബർ, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, തിയേറ്റർ സംഘടനയായ ഫിയോക് സംഘടനാ പ്രതിനിധികൾ എന്നിവര്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം
സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തിയേറ്റർ സംഘടനകൾ വിവിധ ആവശ്യങ്ങൾ മുന്നോട്ടുവച്ചതായും ഇതിനോട് അനുകൂല നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും സംഘടനാ പ്രതിനിധികൾ വിശദമാക്കി. ഫിലിം ചേംബർ, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, തിയേറ്റർ സംഘടനയായ ഫിയോക് എന്നീ സംഘടനകളുടെ പ്രതിനിധികളാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്.
Last Updated : Jan 11, 2021, 12:31 PM IST