തിരുവനന്തപുരം:സംസ്ഥാനത്ത് സിനിമ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാൻ. ലോക്ക് ഡൗൺ ഇളവുകളുടെ അടുത്ത ഘട്ടത്തിൽ തിയേറ്ററുകളുടെ കാര്യവും പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.
തിയേറ്ററുകൾ തുറക്കുന്നത് പരിഗണനയിലെന്ന് സജി ചെറിയാൻ നവരാത്രിക്കു മുൻപ് തിയേറ്ററുകൾ തുറക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് തിയേറ്റർ ഉടമകൾ. ഇതനുസരിച്ച് കാര്യങ്ങൾ നടന്നാൽ ഒക്‌ടോബർ 15ന് മുൻപ് മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം ആദ്യ ചിത്രമായി തിയേറ്ററുകളിലെത്തും.
Also Read: മോഹൻലാലിനെ കാണണമെന്ന് രുഗ്മിണിയമ്മ ; വീഡിയോ കോളിൽ വിളിച്ച് താരം
കൊവിഡ് ടിപിആർ കുറയുന്നത് അനുകൂല ഘടകമായതിനാലാണ് വൈകാതെ തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കാമെന്ന ധാരണയിലേക്ക് സർക്കാർ എത്തുന്നത്. തിയേറ്റർ ഉടമകളുമായി ഓഗസ്റ്റിൽ മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ തിയേറ്റർ തുറക്കുന്നതിന് മുൻഗണന നൽകി പരിഗണിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.
സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷൻ 90 ശതമാനം കടന്നതും, ഘട്ടം ഘട്ടമായി നൽകുന്ന ഇളവുകളും തിയേറ്ററുകൾക്ക് ആത്മവിശ്വാസം നൽകുന്നു. നവംബർ ഒന്നിന് സ്‌കൂൾ തുറക്കാൻ സർക്കാർ തീരുമാനമെടുത്തതും ശുഭസൂചനയായാണ് തിയേറ്ററുകൾ കണക്കുകൂട്ടുന്നത്.