തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള നാല് മേഖലകളിലായി നടത്തുന്ന തീരുമാനത്തെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരണവുമായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇപ്പോഴുണ്ടായ വിവാദം അനാവശ്യമാണെന്നും ഐഎഫ്എഫ്കെ വരും വർഷങ്ങളിൽ തിരുവനന്തപുരത്ത് തന്നെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
-
IFFK വരും വർഷങ്ങളിൽ തിരുവനന്തപുരത്ത് തന്നെ തുടരും . ഇപ്പോഴുള്ള തീരുമാനം കൊവിഡ് കണക്കിലെടുത്തുളള ജാഗ്രതയുടെ ഭാഗം മാത്രം....
Posted by Kadakampally Surendran on Saturday, 2 January 2021
കൊവിഡ് കണക്കിലെടുത്താണ് ഇപ്പോഴുള്ള തീരുമാനം. വിവാദമുണ്ടാക്കുന്നവര്‍ ചലച്ചിത്ര മേള ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരാണെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. വിവാദം സൃഷ്ടിക്കുന്നവരുടെ ഗൂഢലക്ഷ്യം ചലച്ചിത്ര പ്രേമികളും, നഗരവാസികളും തിരിച്ചറിയണമെന്നും കടകംപള്ളി പോസ്റ്റിൽ കൂട്ടിച്ചേർത്തു.