കേരളം

kerala

ETV Bharat / sitara

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ പിന്തുണച്ച് കേരള ഫിലിം ചേംബർ - new film's shooting

പുതിയ സിനിമകൾ തുടങ്ങേണ്ട എന്നത് കൂട്ടായ തീരുമാനമാണെന്നും ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്യാത്ത സിനിമകൾ തിയേറ്റർ റിലീസ് ചിത്രങ്ങളായി പരിഗണിക്കില്ലെന്നും അറിയിച്ച് നിർമാതാക്കളുടെ തീരുമാനത്തെ കേരള ഫിലിം ചേംബർ പിന്തുണച്ചു.

Kerala Film Chamber  എറണാകുളം സിനിമ  പുതിയ സിനിമകൾ  കേരള ഫിലിം ചേംബർ  കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്  പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ  Kerala Film Chamber  Kerala Film Chamber of Commerce  Producers Association of Kerala  new film's shooting  malayalam film controversies latest
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ പിന്തുണച്ച് കേരള ഫിലിം ചേംബർ

By

Published : Jun 23, 2020, 4:38 PM IST

Updated : Jun 23, 2020, 5:27 PM IST

എറണാകുളം:പുതിയ സിനിമകളുടെ ചിത്രീകരികരണം ഉടൻ ആരംഭിക്കരുതെന്ന നിർമാതാക്കളുടെ സംഘടനയുടെ തീരുമാനത്തിന് പിന്തുണയുമായി കേരള ഫിലിം ചേംബർ. പുതിയ സിനിമകൾ തുടങ്ങേണ്ട എന്നത് കൂട്ടായ തീരുമാനമാണെന്നും ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്യാത്ത സിനിമകൾ തിയേറ്റർ റിലീസ് ചിത്രങ്ങളായി പരിഗണിക്കില്ലെന്നും കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു. നിർമാതാക്കളുടെ തീരുമാനത്തെ കുറിച്ച് വിശദമായി അന്വേഷിക്കാതെ വിവേകമില്ലാത്ത തീരുമാനമാണ് ചിലർ കൈകൊള്ളുന്നത്. സാഹചര്യം മനസ്സിലാക്കാതെ മുന്നോട്ട് പോകുന്നവരുമായി സഹകരിക്കില്ലെന്നും ഫിലിം ചേംബർ അറിയിച്ചു. പുതിയ സിനിമകള്‍ ഉടൻ തുടങ്ങേണ്ടെന്ന തീരുമാനത്തെ വെല്ലുവിളിക്കുന്നത് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാക്കുന്നു. ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും അറിയിച്ച് തുടങ്ങുന്ന സിനിമകള്‍ക്ക് മാത്രം തിയേറ്ററുകളിൽ പരിഗണന നൽകുകയുള്ളൂ. വെല്ലുവിളിയും ശക്തിപ്രകടനവും പരീക്ഷിക്കാനുള്ള ഇടമല്ല സിനിമാ വ്യവസായം. മുടങ്ങിക്കിടക്കുന്ന സിനിമകൾ ആദ്യം തീർക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ തീരുമാനത്തെ എല്ലാവരും പിന്തുണക്കണമെന്നും ഫിലിം ചേംബർ ആവശ്യപ്പെട്ടു.

ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്യാത്ത സിനിമകൾ തിയേറ്റർ റിലീസ് ചിത്രങ്ങളായി പരിഗണിക്കില്ലെന്ന് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു

ലോക്ക് ഡൗണിനെ തുടർന്ന് മുടങ്ങിയ അറുപതിലധികം സിനിമകളുടെ ചിത്രീകരണം ആദ്യം പൂർത്തിയാക്കണമെന്നായിരുന്നു നിർമാതാക്കളുടെ നിർദേശം. സിനിമാ സംഘടനകൾ ഈ തീരുമാനം പൊതുവെ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ നിർമാതാക്കളിൽ ചിലർ ഈ തീരുമാനം ലംഘിച്ച് പുതിയ സിനിമകൾക്ക് തുടക്കം കുറിച്ചിരുന്നു. കൂടാതെ, തങ്ങളുടെ സിനിമകൾ നിർമിക്കാനുള്ള അവകാശം ആർക്കും നൽകിയിട്ടില്ലെന്ന് പ്രതികരിച്ച് ആഷിക് അബു, ലിജോ ജോസ് പെല്ലിശ്ശേരി ഉൾപ്പടെയുള്ള പ്രമുഖ സംവിധായകരും രംഗത്ത് എത്തിയിരുന്നു. തങ്ങളുടെ പുതിയ സിനിമകളുടെ ചിത്രീതകരണത്തിന്‍റെ പ്രഖ്യാപനവും ഇവർ നടത്തി.

Last Updated : Jun 23, 2020, 5:27 PM IST

ABOUT THE AUTHOR

...view details