തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയില്‍ നാല് വര്‍ഷമായി ജോലി ചെയ്യുന്ന ചില ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ കമല്‍ മന്ത്രി എ.കെ ബാലന് നല്‍കിയ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടിരുന്നു. ഇതോടെ കമലിനെതിരെ 'ഷെയിം ഓണ്‍ യു കമല്‍' എന്ന കാമ്പയിനും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കമല്‍.
ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന കത്ത് വിവാദം; പ്രതികരണവുമായി കമല്‍ രംഗത്ത് - director kamal response
അക്കാദമിയിൽ ഉള്ള ചിലർ തുടരുന്നത് അക്കാദമിയിലെ പ്രവർത്തനത്തിന് ഗുണം ചെയ്യുമെന്നും അതിനാലാണ് കത്ത് നല്‍കിയത് എന്നും കമല്‍ പ്രതികരിച്ചു
കമല്‍
'ആഗസ്റ്റിലാണ് കത്ത് നൽകിയത്. കത്ത് നൽകിയത് വ്യക്തിപരമായാണ്. അക്കാദമിയിൽ ഉള്ള ചിലർ തുടരുന്നത് അക്കാദമിയിലെ പ്രവർത്തനത്തിന് ഗുണം ചെയ്യും. അതിനാലാണ് കത്ത് നല്‍കിയത്' കമല്‍ പ്രതികരിച്ചു. 'കത്ത് നൽകിയ ദിവസം തന്നെ മന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നുവെന്നും കഴിഞ്ഞ ദിവസം മന്ത്രിയും മുഖ്യമന്ത്രിയും സഭയിലും കാര്യം വ്യക്തമാക്കിയതോടെ വിഷയം അടഞ്ഞ അധ്യായമാണെന്നും' കമല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്ത ആളാണ് താനെന്നും കമല്‍ വ്യക്തമാക്കി.