വീട്ടിൽ വെറുതെ കിടക്കുന്ന ഉപയോഗയുക്തമായ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ്, ടാബ്‌ലെറ്റ് എന്നിവ നിർധനരായ വിദ്യാർഥികൾക്ക് എത്തിച്ച് അവരുടെ ഓൺലൈൻ പഠനത്തിന് കൈത്താങ്ങാകാമെന്ന് മെഗാസ്റ്റാർ മമ്മൂട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു മമ്മൂട്ടി 'വിദ്യാമൃതം' പദ്ധതി പ്രഖ്യാപിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ തന്‍റെ സെലിബ്രിറ്റി ഇമേജിനെ പ്രയോജനപ്പെടുത്തിക്കൊണ്ട് മറ്റുള്ളവർക്ക് പ്രചോദമാനമാകുന്ന ഇടപെടലാണ് മെഗാസ്റ്റാർ നടത്തിയതെന്ന് നിരവധി പേർ പ്രതികരിക്കുകയും ചെയ്‌തു.
മമ്മൂട്ടിക്ക് അഭിനന്ദനമറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തി. മമ്മൂട്ടി മുന്നോട്ടുവച്ച പദ്ധതി എല്ലാവർക്കും ഒരു മാതൃകയാണെന്നും ഇത് പിന്തുടർന്ന് നിരവധി പേര്‍ രംഗത്തുവരുമെന്നത് ഉറപ്പാണെന്നും മന്ത്രി ഫേസ്ബുക്കിൽ പറഞ്ഞു. പദ്ധതിക്ക് എല്ലാ ഭാവുകളും നേരുന്നതിനൊപ്പം വി.ശിവൻകുട്ടി മെഗാസ്റ്റാറിന് നന്ദി അറിയിക്കുകയും ചെയ്‌തു.
വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്