തിരുവനന്തപുരം: കെ.എസ് ചിത്രയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മലയാളത്തിന്‍റെ പ്രിയപ്പെട്ട ഗായികക്ക് അദ്ദേഹം ആശംസകൾ അറിയിച്ചത്. നാലു പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിലൂടെ മലയാളിയുടെ സംഗീതാസ്വാദനത്തിന്‍റെ ഭാഗമായ കെ.എസ് ചിത്ര അസാമാന്യമായ സംഭാവനകളാണ് കലാലോകത്തിന് നൽകിയതെന്നാണ് മുഖ്യമന്ത്രി കുറിച്ചത്.
കേരളത്തിന്‍റെ യശസ്സ് ഉയർത്തിയ ചിത്രയ്‌ക്ക് പിറന്നാൾ ആശംസയറിച്ച് മുഖ്യമന്ത്രി - കേരള മുഖ്യമന്ത്രി പിണറായി വിജയൻ
മലയാളിയുടെ സംഗീതഭാവുകത്വത്തെ വളർത്തിയെടുക്കുന്നതിൽ അസാമാന്യമായ സംഭവനകൾ നൽകിയ ചിത്രയ്‌ക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ജന്മദിനാശംസകൾ അറിയിച്ചു

"മലയാളികളുടെ പ്രിയഗായിക കെ.എസ് ചിത്രയ്ക്ക് ജന്മദിനാശംസകൾ. നാലു പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിലൂടെ മലയാളിയുടെ സംഗീതഭാവുകത്വത്തെ വളർത്തിയെടുക്കുന്നതിൽ അസാമാന്യമായ സംഭവനകളാണ് ചിത്ര നൽകിയത്. മലയാളത്തിനു പുറമേ നിരവധി ഭാഷകളിൽ ഗാനങ്ങളാലപിച്ചുകൊണ്ട് രാജ്യം മുഴുവൻ കേരളത്തിന്‍റെ യശസ്സ് ഉയർത്താൻ ചിത്രയ്ക്ക് സാധിച്ചു. ജന്മദിനമാഘോഷിക്കുന്ന ഈ വേളയിൽ നിത്യഹരിതമായ ആ ശബ്ദം നമുക്കൊപ്പം ഇനിയുമൊരുപാടു കാലം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. ചിത്രയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു," പിണറായി വിജയൻ ആശംസ സന്ദേശമായി ഫേസ്‌ബുക്കിൽ കുറിച്ചു.