കേരളം

kerala

ETV Bharat / sitara

സിനിമയെ മഹിമയുടെ ഉയരങ്ങളിലെത്തിച്ച കലാപ്രതിഭക്ക് ആശംസയേകി മുഖ്യമന്ത്രി - kerala cm mammootty news

മികച്ച സിനിമാജീവിതത്തിലൂടെ മലയാളസിനിമയുടെ യശസ്സുയർത്തിയ മമ്മൂട്ടിയിൽ നിന്നും, ഇനിയും അമൂല്യ സംഭാവനകൾ പ്രതീക്ഷിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പിറന്നാൾ ആശംസക്കൊപ്പം കുറിച്ചത്.

മമ്മൂട്ടി പിറന്നാൾ ആശംസ വാർത്ത  ജന്മദിന ആശംസ മമ്മൂട്ടി വാർത്ത  മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടി വാർത്ത  കേരള മുഖ്യമന്ത്രി മമ്മൂട്ടി വാർത്ത  പിണറായി വിജയൻ ആശംസ മമ്മൂട്ടി വാർത്ത  birthday wish mammootty news update  pinarayi vijayan mammootty news  pinarayi vijayan kerala chief minister news  kerala cm mammootty news
മുഖ്യമന്ത്രി പിണറായി വിജയൻ

By

Published : Sep 7, 2021, 1:24 PM IST

മമ്മൂട്ടിക്ക് പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലമുറകളെ പ്രചോദിപ്പിച്ച മഹാനടനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പിണറായി വിജയൻ സപ്‌തതി ആശംസ അറിയിച്ചത്. മികച്ച സിനിമാജീവിതത്തിലൂടെ മമ്മൂട്ടി മലയാളസിനിമയുടെ യശസ്സുയർത്തിയെന്നാണ് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

ഇനിയും വ്യത്യസ്‌തതയാർന്ന കഥാപാത്രങ്ങളിലൂടെ തലമുറകളെ സ്വാധീനിക്കുമെന്നും മലയാളത്തിന് പുതിയ സംഭാവനകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

More Read: ഉച്ചനേരങ്ങളിലെ ബിരിയാണിക്കും കട്ടൻചായക്കുമിടയിൽ മറന്നുപോകുന്ന ക്ലിക്ക്; മമ്മൂട്ടിക്കൊപ്പം ഫാൻ മൊമന്‍റ് ചിത്രവുമായി പൃഥ്വി

'പ്രിയപ്പെട്ട മമ്മൂട്ടി, താങ്കൾക്ക് ജന്മദിനാശംസകൾ നേരുന്നു! മികച്ച കരിയറിലൂടെ നിങ്ങൾ മലയാള സിനിമയെ മഹിമയുടെ ഉയരങ്ങളിലേക്ക് എത്തിച്ചു, അങ്ങനെ എല്ലാവർക്കും എപ്പോഴും പ്രചോദനമായി. നിങ്ങളുടെ കലാപരമായ അന്വേഷണങ്ങൾ ഞങ്ങൾക്ക് പുതിയ നിധികൾ അനാവരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു!' എന്ന് പിണറായി വിജയൻ കുറിച്ചു.

ABOUT THE AUTHOR

...view details