മലയാള ചിത്രം 'പട്ടരുടെ മട്ടൻകറി'ക്കെതരിരെ സെൻസർ ബോർഡിന് പരാതി നൽകി ഓൾ കേരള ബ്രാഹ്മിൺസ് അസോസിയേഷൻ. ചിത്രത്തിന്‍റെ സെൻസറിങ് സർട്ടിഫിക്കേഷൻ തടയണമെന്നാവശ്യപ്പെട്ട് കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്‍റ് കരിമ്പുഴ രാമനാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. സിനിമയുടെ ടൈറ്റിൽ പട്ടർ എന്നറിയപ്പെടുന്ന ബ്രാഹ്മണ സമൂഹത്തിനെ അപമാനിക്കുന്നുവെന്ന് സിബിഎഫ്സിക്ക് അയച്ച കത്തിൽ കരിമ്പുഴ രാമൻ ചൂണ്ടിക്കാട്ടുന്നു.
പട്ടരുടെ മട്ടൻകറി; ചിത്രത്തിനെതിരെ പരാതിയുമായി കേരള ബ്രാഹ്മണ സഭ രംഗത്ത് - kerala brahmana sabha cbfc letter news latest
പട്ടരുടെ മട്ടൻകറി എന്ന തലക്കെട്ട് സംസ്യാഹാരികളായ ബ്രാഹ്മണ സമുദായത്തെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻസറിങ് ബോർഡിന് കേരള ബ്രാഹ്മണ സഭ പരാതി നൽകിയത്.
പട്ടരുടെ മട്ടൻകറി എന്ന പേരിൽ ഒരു മലയാള ചിത്രം റിലീസിന് ഒരുങ്ങുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഈ തലക്കെട്ട് ഞങ്ങളുടെ സമുദായത്തെ അപമാനിക്കുന്നതിനാൽ ഇതിൽ ഞങ്ങൾക്ക് ശക്തമായ എതിർപ്പുണ്ട്. ഇതിൽ നിന്നും പട്ടർ എന്ന് വിളിക്കുന്ന ബ്രാഹ്മണ സമുദായത്തെ മോശം ഭാഷ ഉപയോഗിച്ച് അപമാനിക്കുകയാണെന്ന് മനസിലാകും. ബ്രാഹ്മണർ സസ്യാഹാരം കഴിക്കുന്നവരാണെന്ന് എല്ലാവർക്കുമറിയാം. അതിനാൽ തന്നെ പട്ടർ, മട്ടൻകറി എന്നീ വാക്കുകൾ ഉപയോഗിച്ചത് ഞങ്ങളെ അപമാനിക്കാനാണ്. അതുകൊണ്ട് ഈ ചിത്രത്തിന്‍റെ സെൻസറിങ് സെർട്ടിഫിക്കേഷൻ റദ്ദാക്കണമെന്ന് അപേക്ഷിക്കുന്നു," എന്നാണ് ബ്രാഹ്മണസഭ ആരോപിക്കുന്നത്.
നവാഗതനായ സുഖോഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അർജുൻ ബാബുവാണ്. പട്ടരുടെ മട്ടൻകറിയുടെ തിരക്കഥ എഴുതിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്.