ദളപതി വിജയിയുടെ പിറന്നാൾ ദിവസം തെന്നിന്ത്യൻ നടി കീർത്തി സുരേഷ് നൽകിയത് വ്യത്യസ്‌തമായ പിറന്നാൾ സമ്മാനം. ദളപതി വിജയിയുടെ 46-ാം ജന്മദിനത്തിൽ വയലിൻ വായിച്ചാണ് നടി തന്‍റെ നൻപന് ആശംസകൾ നേർന്നത്. വിജയിയുടെ പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം മാസ്റ്ററിലെ "കുട്ടി സ്റ്റോറി" എന്ന ഗാനമാണ് കീർത്തി വയലിനിൽ ഈണമാക്കിയത്. "ജീവിതം വളരെ ചെറുതാണ് നൻപാ, എപ്പോഴും സന്തോഷത്തോടെ ഇരിക്കൂ! ഹാപ്പി ബർത്ത്‌ഡേ വിജയ് സർ! നിങ്ങളുടെ ജന്മദിനത്തിൽ ഒരു ചെറിയ ആദരവ്," എന്നാണ് വയലിൻ വായിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. നോ ടെൻഷൻ ബേബി എന്ന വിജയ് ഡയലോഗും വീഡിയോക്ക് അവസാനം കീർത്തി കൂട്ടിച്ചേർത്തു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയിയുടെ മാസ്റ്റർ ചിത്രത്തിലെ കുട്ടി സ്റ്റോറി ഗാനം ആലപിച്ചിരിക്കുന്നത് വിജയ് തന്നെയാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും.
"കുട്ടി സ്റ്റോറി" വയലിനിലാക്കി വിജയിക്ക് കീർത്തിയുടെ പിറന്നാൾ സമ്മാനം - master kutty story song
കീർത്തി സുരേഷിന്‍റെ വയലിൻ ഗാനത്തിന് ആരാധകരിൽ നിന്നും മഞ്ജിമാ മോഹൻ, അജു വർഗീസ്, ശന്തനു, സതീഷ്, അശ്വിൻ കുമാർ തുടങ്ങിയ താരങ്ങളിൽ നിന്നും വൻ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്
!["കുട്ടി സ്റ്റോറി" വയലിനിലാക്കി വിജയിക്ക് കീർത്തിയുടെ പിറന്നാൾ സമ്മാനം keerthy suresh കുട്ടി സ്റ്റോറി കുട്ടി സ്റ്റോറി കീർത്തി വയലിൻ കീർത്തി സുരേഷ് ദളപതി വിജയ് തെന്നിന്ത്യൻ നടി കീർത്തി സുരേഷ് കീർത്തി സുരേഷിന്‍റെ വയലിൻ ഗാനം Keerthy Suresh played violin birthday tribute to actor Vijay actress keerthy master kutty story song violin keerthy](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7734581-thumbnail-3x2-keerthy.jpg)
കീർത്തിയുടെ പിറന്നാൾ സമ്മാനം
കീർത്തി സുരേഷിന്‍റെ വയലിൻ ഗാനത്തെ ആരാധകരും മഞ്ജിമാ മോഹൻ, അജു വർഗീസ്, ശന്തനു, സതീഷ്, അശ്വിൻ കുമാർ എന്നിവരും അഭിനന്ദിച്ചിട്ടുണ്ട്. സർക്കാർ, ഭൈരവ സിനിമകളിലാണ് കീർത്തിയും വിജയിയും ഒന്നിച്ചഭിനയിച്ചിട്ടുള്ളത്. താരത്തിന്‍റെ പിറന്നാളിന് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ ആശംസയുമായി എത്തിയത്. കോളിവുഡിൽ ഏറ്റവും കൂടുതൽ ജന്മദിനാശംസകൾ നേടി ട്രെന്‍റിങ്ങിലായ താരവും വിജയിയാണ്.