കേരളം

kerala

ETV Bharat / sitara

കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ച് കീര്‍ത്തി സുരേഷും അശോക് സെല്‍വനും - ashok selvan takes the first dose of COVID 19 vaccine

കീര്‍ത്തി സുരേഷും അശോക് സെല്‍വനും സോഷ്യല്‍മീഡിയ പേജുകള്‍ വഴിയാണ് വാക്‌സിന്‍ സ്വീകരിച്ച വിവരം ആരാധകരെ അറിയിച്ചത്. 'വാക്‌സിനേഷന്‍ സ്വീകരിക്കുക' എന്ന ഹാഷ് ടാഗിനൊപ്പമാണ് കീര്‍ത്തി ഫോട്ടോ പങ്കുവെച്ചത്

Keerthy Suresh and ashok selvan takes the first dose of COVID 19 vaccine  ബ്രേക്ക് ദി ചെയിന്‍; വാക്‌സിനേഷന്‍ സ്വീകരിച്ച് കീര്‍ത്തി സുരേഷും അശോക് സെല്‍വനും  കീര്‍ത്തി സുരേഷും അശോക് സെല്‍വനും  കീര്‍ത്തി സുരേഷ് വാക്‌സിനേഷന്‍  അശോക് സെല്‍വന്‍ വാക്‌സിനേഷന്‍  തമിഴ് സിനിമാ വാര്‍ത്തകള്‍  അശോക് സെല്‍വന്‍ സിനിമാ വാര്‍ത്തകള്‍  Keerthy Suresh and ashok selvan  Keerthy Suresh and ashok selvan news  ashok selvan takes the first dose of COVID 19 vaccine  cOVID 19 vaccine
ബ്രേക്ക് ദി ചെയിന്‍; വാക്‌സിനേഷന്‍ സ്വീകരിച്ച് കീര്‍ത്തി സുരേഷും അശോക് സെല്‍വനും

By

Published : May 23, 2021, 9:18 AM IST

രാജ്യത്ത് നിന്നും കൊവിഡിനെ തുരത്തുന്നതിനുള്ള ഏക മാര്‍ഗം എല്ലാവരും വാക്‌സിനേഷന്‍ സ്വീകരിച്ച് ബ്രേക്ക് ദി ചെയിന്‍റെ ഭാഗമാകുക എന്നത് മാത്രമാണ്. പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങിയതിനാല്‍ സിനിമയിലെ നിരവധി യുവതാരങ്ങള്‍ ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞു. ഇപ്പോള്‍ നടി കീര്‍ത്തി സുരേഷും നടന്‍ അശോക് സെല്‍വനും കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചിരിക്കുകയാണ്. ഇരുവരും അവരുടെ സോഷ്യല്‍മീഡിയ പേജുകള്‍ വഴിയാണ് വാക്‌സിന്‍ സ്വീകരിച്ച വിവരം ആരാധകരെ അറിയിച്ചത്. 'വാക്‌സിനേഷന്‍ സ്വീകരിക്കുക' എന്ന ഹാഷ്‌ടാഗിനൊപ്പമാണ് കീര്‍ത്തിയുടെ സോഷ്യല്‍മീഡിയ പോസ്റ്റ്.

അപ്പോളോ ആശുപത്രിയില്‍ നിന്നാണ് അശോക് സെല്‍വന്‍ വാക്‌സിനേഷന്‍ സ്വീകരിച്ചത്. 'എനിക്ക് വാക്‌സിനേഷന്‍ സംബന്ധിച്ച് ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. അതിനാല്‍ തന്നെ പരിചയമുള്ള ഡോക്ടര്‍മാരുമായും ആരോഗ്യ മേഖലയിലുള്ള സുഹൃത്തുക്കളോടും ഇതേ കുറിച്ച് ഏറെ നേരം സംവദിച്ച് സംശങ്ങള്‍ ദുരീകരിച്ചു. അതിനുശേഷം എനിക്ക് മനസിലായി വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രമെ ബ്രേക്ക് ദി ചെയിന്‍ സാധ്യമാകുവെന്ന്. ആരെങ്കിലും ഒരാള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചില്ലെങ്കില്‍ പോലും നമ്മളെല്ലാവരും അപകടത്തിലാകും. ഞാന്‍ വാക്‌സിനേഷന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു. ശരിയായ തീരുമാനമെടുത്തതിനാല്‍ ഞാനിപ്പോള്‍ തൃപ്തനാണ്' വാക്‌സിന്‍ സ്വീകരിക്കുന്ന ഫോട്ടോയ്‌ക്കൊപ്പം അശോക് സെല്‍വന്‍ കുറിച്ചു.

നയന്‍താര, വിഘ്നേഷ് ശിവന്‍, ഗൗതം കാര്‍ത്തിക്, രാധിക ആപ്തെ എന്നിവരാണ് നേരത്തെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, ഗുഡ് ലക്ക് സഖി, സാനി കൈദം തുടങ്ങി നിരവധി സിനിമകളാണ് കീര്‍ത്തിയുടേതായി അണിയറിയില്‍ ഒരുങ്ങുന്നത്. ഐ.വി ശശിയുടെ മകന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നിന്നിലാ നിന്നാലാ എന്ന സിനിമയാണ് അശോകിന്‍റേതായി അവസാനമായി റിലീസ് ചെയ്‌ത ചിത്രം. നിത്യാമേനോന്‍, റിതു വര്‍മ എന്നിവരായിരുന്നു ചിത്രത്തിലെ നായികമാര്‍.

Also read: റിലീസിന് മുമ്പേ 900 കോടി ക്ലബ്ബില്‍ ആര്‍ആര്‍ആര്‍

ABOUT THE AUTHOR

...view details