കേരളം

kerala

ETV Bharat / sitara

ലാലേട്ടന്‍റെ അഭിനന്ദനം; സന്തോഷം അടക്കാനാകാതെ കീര്‍ത്തി... വീഡിയോ വൈറല്‍ - ലാലേട്ടന്‍റെ അഭിനന്ദനം; സന്തോഷം അടക്കാനാകാതെ കീര്‍ത്തി... വീഡിയോ വൈറല്‍

മോഹൻലാൽ ഫാൻസിന്‍റെ ഫെയ്സ്ബുക്ക് പേജിലാണ് ഈ വീഡിയോ റിലീസ് ചെയ്തത്

ലാലേട്ടന്‍റെ അഭിനന്ദനം; സന്തോഷം അടക്കാനാകാതെ കീര്‍ത്തി... വീഡിയോ വൈറല്‍

By

Published : Aug 25, 2019, 12:16 PM IST

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇത്തവണ പ്രഖ്യാപിച്ചപ്പോള്‍ മലയാളികള്‍ക്ക് അഭിമാനത്തിന്‍റെ നിമിഷങ്ങളായിരുന്നു. കാരണം മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് മലയാളത്തിന്‍റെ സ്വന്തം നടി കീര്‍ത്തി സുരേഷിനെയിരുന്നു. പ്രമുഖരും ആരാധകരുമായി നിരവധി പേരാണ് കീര്‍ത്തിക്ക് അഭിനന്ദനങ്ങളുമായി എത്തിയത്.

മോഹന്‍ലാലും കീര്‍ത്തിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. അദ്ദേഹം ഫോണില്‍ വിളിച്ച് കീര്‍ത്തിയെ അഭിനന്ദിക്കുന്നതിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോഹൻലാൽ ഫാൻസിന്‍റെ ഫെയ്സ്ബുക്ക് പേജിലാണ് ഈ വീഡിയോ റിലീസ് ചെയ്തത്.

വഴുതക്കാട് വിമൻസ് കോളജ് ജംഗ്ഷനിലെ അച്ഛൻ സുരേഷ് കുമാറിന്‍റെ ഫ്ലാറ്റിൽ വെച്ചാണ് ദേശീയ അവാർഡ് വാർത്ത കീർത്തി അറിഞ്ഞത്. അതിനിടെയാണ് കീർത്തിയുടെ ഫോണിലേക്ക് മോഹൻലാലിന്‍റെ വിളിവന്നതും. ‘ലാലങ്കിൾ.. ലാലങ്കിൾ..’ സന്തോഷം അടക്കാനാവാതെ കീർത്തി തുള്ളിച്ചാടി. ലാലിന്‍റെ അഭിനന്ദനത്തിന് നന്ദി പറഞ്ഞശേഷം ഫോൺ അച്ഛന് കൈമാറി. കീര്‍ത്തിയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന ലാലിനോട് ‘അടുത്ത തവണ ഞാൻ വാങ്ങിക്കും ലാലു നോക്കിക്കോളൂ’ എന്ന സുരേഷ് കുമാറിന്‍റെ മറുപടി മുറിയിൽ പൊട്ടിച്ചിരി പടർത്തി. അമ്മയായ നടി മേനകയും മോഹന്‍ലാലുമായി ഫോണില്‍ സന്തോഷം പങ്കുവെയ്ക്കുന്നതും വീഡിയോയില്‍ കാണാം. നിരവധിപേരാണ് ഇതിനോടകം വീഡിയോ പങ്കുവെച്ചത്.

ABOUT THE AUTHOR

...view details