കേരളം

kerala

ETV Bharat / sitara

താനും ബോഡി ഷെയ്‌മിങിന്‍റെ ഇരയെന്ന് ടൈറ്റാനിക് നായിക - ഹോളിവുഡ് നടി കെയ്‌റ്റ് വിന്‍സ്ലറ്റ്

കരിയറിന്‍റെ തുടക്കത്തില്‍ വണ്ണത്തിന്‍റെ പേരില്‍ താന്‍ വളരെയധികം വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ഹോളിവുഡ് നടി കെയ്‌റ്റ് വിന്‍സ്ലറ്റ് പറയുന്നത്

kate winslet opens up about tabloids body shaming her  താനും ബോഡി ഷെയ്‌മിങിന്‍റെ ഇരയെന്ന് ടൈറ്റാനിക് നായിക  kate winslet related news  kate winslet films  kate winslet titanic news  ഹോളിവുഡ് നടി കെയ്‌റ്റ് വിന്‍സ്ലറ്റ്  ഹോളിവുഡ് നടി കെയ്‌റ്റ് വിന്‍സ്ലറ്റ് സിനിമകള്‍
താനും ബോഡി ഷെയ്‌മിങിന്‍റെ ഇരയെന്ന് ടൈറ്റാനിക് നായിക

By

Published : Feb 25, 2021, 9:59 AM IST

1997ല്‍ പുറത്തറങ്ങിയ വിശ്വ വാഖ്യാത ചിത്രം ടൈറ്റാനിക്കിലെ സുന്ദരിയായ നായിക റോസ് ഇന്നും എല്ലാവര്‍ക്കും പ്രിയപ്പെട്ട നായികയാണ്. ടൈറ്റാനിക്കും ജാക്കും റോസും ഇല്ലാതെ സിനിമാ പ്രേമികളുടെ സിനിമാസ്വാദനം പൂര്‍ത്തിയാകില്ല. കെയ്‌റ്റ് വിന്‍സ്ലറ്റ് എന്ന ഹോളിവുഡ് നടിയാണ് റോസിന് ജീവന്‍ നല്‍കിയത്. ടൈറ്റാനിക്കിന് ശേഷം ലോക ശ്രദ്ധ ആകര്‍ഷിക്കാനും കെയ്‌റ്റിന് സാധിച്ചു. അതിസുന്ദരിയായ റോസിന് ലോകമെമ്പാടുമായി കോടിക്കണക്കിന് ആരാധകരാണുള്ളത്. ഇപ്പോള്‍ താന്‍ നേരിട്ട ബോഡി ഷെയ്‌മിങ് അനുഭവത്തെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് കെയ്‌റ്റ്.

കരിയറിന്‍റെ തുടക്കത്തില്‍ വണ്ണത്തിന്‍റെ പേരില്‍ താന്‍ വളരെയധികം വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് നടി പറയുന്നത്. അതിന്‍റെ പേരില്‍ ആത്മവിശ്വാസം നഷ്ടമായിരുന്നുവെന്നും കേറ്റ് പറയുന്നു. 'ചില പത്രക്കാര്‍ അങ്ങേയറ്റം ക്രൂരമായാണ് പെരുമാറിയിരുന്നത്. തന്‍റെ വണ്ണത്തിനെക്കുറിച്ച്‌ അഭിപ്രായം പറയുകയും ഭാരം എത്രയാണെന്ന് ഊഹിച്ച്‌ പറയുകയും തന്‍റെ ഡയറ്റ് അച്ചടിക്കുകയും ചെയ്യുമായിരുന്നു. അവ അസ്വസ്ഥതയും പേടിയും ജനിപ്പിച്ചു. തന്‍റെ ശരീരപ്രകൃതിയെക്കുറിച്ച്‌ തന്നോടുതന്നെ ഇവര്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇക്കാരണങ്ങളെല്ലാം കൊണ്ട് ഒരുവേള ഹോളിവുഡില്‍ നിന്ന് മാറി നില്‍ക്കാന്‍ വരെ തീരുമാനിച്ചിരുന്നു. എന്നാല്‍ 25-ാം വയസില്‍ കുഞ്ഞ് പിറന്നതോടെ ഈ വിഷമങ്ങളെല്ലാം പെട്ടിയിലടച്ച് പൂട്ടാന്‍ സാധിച്ചു. മകള്‍ പിറന്നതോടെ തന്‍റെ കാഴ്ചപ്പാടുകളാകെ മാറി. തന്‍റെ ശരീരത്തെക്കുറിച്ചും അവ എങ്ങനെയായിരിക്കണമെന്നുള്ള കമന്‍റുകളെ അവഗണിച്ചു.' കെയ്‌റ്റ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

കെയ്‌റ്റിന് മാത്രമല്ല എല്ലാ ഭാഷകളിലെ അഭിനേതാക്കള്‍ക്ക് നേരെയും പലതരത്തില്‍ ഇത്തരത്തിലുള്ള ബോഡി ഷെയ്‌മിങ് സോഷ്യല്‍മീഡിയകള്‍ വഴിയും അല്ലാതെയും ഉണ്ടാകാറുണ്ട്. ശക്തമായ ഭാഷയില്‍ താരങ്ങളുടെ മറുപടി എത്തി കഴിയുമ്പോള്‍ ഇത്തരക്കാര്‍ കളിയാക്കലുകള്‍ അവസാനിപ്പിച്ച് പിന്മാറും.

ABOUT THE AUTHOR

...view details