അന്താരാഷ്‌ട്ര ചലച്ചിത്ര അവാർഡുകൾ സ്വന്തമാക്കിയ 'കറുപ്പ്' എന്ന മലയാള ഹ്രസ്വചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ട് ബ്രീട്ടീഷ് നടന്‍ കാള്‍ വാള്‍ട്ടണ്‍. ദി കോൺവെന്‍റ്, ദി പെർഫെക്‌ട് ഹസ്‌ബൻഡ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കാള്‍ വാള്‍ട്ടണ്‍ സിനിമയുടെ പോസ്റ്ററിനൊപ്പം അണിയറപ്രവർത്തകർക്ക് ആശംസയും അറിയിച്ചു.
മലയാളത്തിന്‍റെ കൊച്ചു ചിത്രം പങ്കുവെച്ച് ബ്രീട്ടീഷ് നടന്‍ കാള്‍ വാള്‍ട്ടണ്‍ - ബ്രീട്ടീഷ് നടന്‍ കറുപ്പ് സിനിമ പോസ്റ്റർ വാർത്ത
ദി കോൺവെന്‍റ്, ദി പെർഫെക്‌ട് ഹസ്‌ബൻഡ് ചിത്രങ്ങളിലെ താരം കാള്‍ വാള്‍ട്ടണാണ് കറുപ്പ് എന്ന ഹ്രസ്വചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടത്
![മലയാളത്തിന്‍റെ കൊച്ചു ചിത്രം പങ്കുവെച്ച് ബ്രീട്ടീഷ് നടന്‍ കാള്‍ വാള്‍ട്ടണ്‍ carl wharton karuppu film news karuppu malayalam short film poster news karupp poster carl wharton news കാള്‍ വാള്‍ട്ടണ്‍ കറുപ്പ് ഹ്രസ്വചിത്രം വാർത്ത ബ്രീട്ടീഷ് നടന്‍ കറുപ്പ് സിനിമ പോസ്റ്റർ വാർത്ത കറുപ്പ് സിനിമ വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10377482-thumbnail-3x2-karupp.jpg)
മലയാളത്തിന്‍റെ കൊച്ചു ചിത്രം പങ്കുവെച്ച് ബ്രീട്ടീഷ് നടന്‍ കാള്‍ വാള്‍ട്ടണ്‍
ടാഗോര്‍ ഇന്‍റര്‍നാഷണല്‍ ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ കറുപ്പ് എന്ന കൊച്ചു ചിത്രം ഇംഗ്ലീഷ് താരത്തിനൊപ്പം ജീത്തു ജോസഫ്, ഡിജോ ജോസ് ആന്‍റണി, പ്രസോബ് വിജയൻ എന്നീ സംവിധായകരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റർ പങ്കുവെച്ച കാള്‍ വാള്‍ട്ടണിനും സംവിധായകർക്കും നന്ദി അറിയിച്ച് ഹ്രസ്വചിത്രത്തിന്‍റെ സംവിധായകൻ വിഷ്‌ണുശിവ ട്വീറ്റിന് മറുപടി കുറിച്ചു. ഡേവിഡ് മാത്യു, മിഥുൻ, അനന്ദു, രോഹിത്, ഷഹ്‌നാദ് എന്നിവരാണ് കറുപ്പിലെ പ്രധാന അഭിനേതാക്കൾ.