കേരളം

kerala

ETV Bharat / sitara

കരുണ സംഗീത നിശ; പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

യുവമോർച്ച നേതാവ് സന്ദീപ് വാര്യർ നൽകിയ പരാതിയിലാണ് അന്വേഷണം. പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോൾ നടത്തുന്നത്

karuna  karuna musical night; Order for preliminary investigation  കരുണ സംഗീത നിശ; പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്  യുവമോർച്ച നേതാവ് സന്ദീപ് വാര്യർ  കരുണ സംഗീത നിശ  കൊച്ചി സിറ്റി പൊലീസ് കമീഷണർ  കലക്ടർ എസ്.സുഹാസ്
കരുണ സംഗീത നിശ; പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

By

Published : Feb 19, 2020, 4:34 AM IST

കരുണ സംഗീത പരിപാടിയുടെ പേരിൽ സംഘാടകർ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണർ ബിജി ജോർജിനാണ് അന്വേഷണ ചുമതല.

യുവമോർച്ച നേതാവ് സന്ദീപ് വാര്യർ നൽകിയ പരാതിയിലാണ് അന്വേഷണം. പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോൾ നടത്തുന്നത്. സാമ്പത്തിക തട്ടിപ്പിന് തെളിവ് ലഭിച്ചാൽ മാത്രമേ കേസ് രജിസ്റ്റർ ചെയ്യൂ. കരുണ സംഗീത പരിപാടിയുടെ പേരിൽ മുഖ്യമന്ത്രിയുടെ ഉൾപ്പെടെ പേര് ദുരുപയോഗം ചെയ്ത് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയത് സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന സെക്രട്ടറി എറണാകുളം ജില്ലാ കലക്ടർക്കാണ് പരാതി നൽകിയത്. ഈ പരാതി കലക്ടർ എസ്.സുഹാസ്, സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെയ്ക്ക് കൈമാറുകയായിരുന്നു.

സംഭവം കൂടുതൽ വിവാദങ്ങളിലേക്ക് എത്തിയതോടെയാണ് പരാതിയിൽ അന്വേഷണം നടത്താൻ ജില്ലാ കലക്ടർ എസ്.സുഹാസ് നിർദേശിച്ചത്. പരിപാടിയുടെ രക്ഷാധികാരി എന്ന നിലയിൽ കലക്ടറുടെ പേര് ഉപയോഗിച്ചതിന് എതിരെ സുഹാസ് ബിജിപാലിന് നോട്ടീസ് നൽകിയിരുന്നു. സ്റ്റേഡിയം സൗജന്യമായി അനുവദിച്ചത് റീജിയണൽ സ്പോർട്സ് സെന്‍റര്‍ ഭാരവാഹികളാണെന്നും താൻ ഇടപെട്ടിട്ടില്ലെന്നുമാണ് കലക്ടറുടെ നിലപാട്.

രക്ഷാധികാരി എന്ന നിലയിൽ കലക്ടറുടെ പേര് വന്നത് സാങ്കേതിക പിഴവാണെന്നാണ് പരിപാടിയുടെ സംഘാടകനായ ബിജിപാൽ പറയുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി ആവശ്യപ്പെട്ടൽ വരവ് ചെലവ് കണക്കുകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. വരവിനേക്കാൾ കൂടുതൽ ചെലവ് വന്ന പരിപാടിയുടെ കടം വീട്ടിയ ശേഷം ടിക്കറ്റ് വരുമാനമായി കിട്ടിയ പണം ദുരിതാശ്വാസ ഫണ്ടിലേക്ക് അടക്കാൻ നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും ബിജിപാൽ വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details