കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ കരുണ സംഗീത നിശ നടത്തിയത് പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായിരുന്നില്ലെന്ന് സംവിധായകൻ ആഷിഖ് അബു. വിഷയത്തിൽ ഹൈബി ഈഡൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയും ചോദ്യവും എന്ന തലക്കെട്ടോടെ കുറിച്ച ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ആഷിഖ് അബു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പോസ്റ്റിനൊപ്പം കരുണ പരിപാടിയിലൂടെ സമാഹരിച്ച 6.22 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതിന്‍റെ ചെക്ക് കൂടി തെളിവായി പുറത്തുവിട്ടിട്ടുണ്ട്. ഫെബ്രുവരി 14നാണ് തുക കൈമാറിയത്.
കരുണ വിവാദം; ഹൈബി ഈഡന് തെളിവ് നല്‍കി ആഷിഖ് അബു - Aashiq Abu gave evidence to Hibi Eden
ഫേസ്ബുക്ക് പോസ്റ്റിനൊപ്പം കരുണ പരിപാടിയിലൂടെ സമാഹരിച്ച 6.22 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതിന്‍റെ ചെക്ക് കൂടി സംവിധായകന്‍ ആഷിഖ് അബു തെളിവായി പുറത്തുവിട്ടിട്ടുണ്ട്

കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ നടത്തിയ കരുണ സംഗീത നിശയുടെ വരുമാനം ഇതുവരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയില്ലെന്ന വിവരാവകാശരേഖ പുറത്തുവന്നിരുന്നു. എന്നാൽ ആറരലക്ഷത്തിൽ താഴെ തുകമാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നും മാർച്ച് 31ന് ഉള്ളില്‍ തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നും കെഎംഎഫ് ഭാരവാഹികളിലൊരാളായ ബിജിപാൽ വ്യക്തമാക്കിയിരുന്നു. കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ സ്വന്തം ചിലവിൽ നടത്തിയ പരിപാടിയാണിതെന്ന് പറഞ്ഞ ആഷിഖ് അബു, ഹൈബി ഈഡന്‍റെ ഓഫീസിൽ നിന്ന് സൗജന്യ പാസ് ആവശ്യപ്പെട്ടുവെന്നും അത് നൽകിയെന്നും വ്യക്തമാക്കുന്നുണ്ട്. ദുരിതാശ്വാസ ഫണ്ടിനായുള്ള പരിപാടിയിൽ സൗജന്യ പാസെന്ന സങ്കൽപ്പം തന്നെയില്ലല്ലോ എന്ന ചോദ്യത്തോടെയാണ് ഇത് പറഞ്ഞിരിക്കുന്നത്.