കേരളം

kerala

ETV Bharat / sitara

തമിഴ്‌നാട് തെരഞ്ഞെടുപ്പ്; കാർത്തിയുടെ 'സുൽത്താൻ' റിലീസ് മാറ്റില്ല - karthi rashmika mandanna film news

സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനെ തുടർന്ന് സിനിമകളുടെ റിലീസ് നീട്ടിവെക്കുന്നതിനാൽ, കാർത്തിയുടെ സുൽത്താൻ ചിത്രവും ഏപ്രിലിൽ നിന്ന് റിലീസ് മാറ്റുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, ചിത്രം ഏപ്രിൽ രണ്ടിന് തന്നെ തിയേറ്ററിലെത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു.

തമിഴ്‌നാട് തെരഞ്ഞെടുപ്പ് സിനിമ റിലീസ് വാർത്ത  കാർത്തി സുൽത്താൻ റിലീസ് വാർത്ത  സുൽത്താൻ റിലീസ് പുതിയ വാർത്ത  സുൽത്താൻ രശ്മി മന്ദാന വാർത്ത  ഭാഗ്യരാജ് കണ്ണൻ സുൽത്താൻ വാർത്ത  tamil nadu election film release conflict news  karthi's sultan release news latest  karthi rashmika mandanna film news  sultan film latest news
കാർത്തിയുടെ സുൽത്താൻ റിലീസ് മാറ്റില്ല

By

Published : Mar 10, 2021, 7:43 PM IST

തമിഴ് താരം കാർത്തിയുടെ ആക്ഷൻ ത്രില്ലർ ചിത്രം 'സുൽത്താൻ' അടുത്ത മാസം തന്നെ റിലീസിനെത്തും. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഈ മാസം അവസാനവും ഏപ്രിൽ ആദ്യവാരവും റിലീസ് പ്രഖ്യാപിച്ച ചിത്രങ്ങൾ തിയേറ്ററിലെത്താൻ വൈകുമെന്ന് സൂചനയുണ്ടായിരുന്നു. ശിവകാർത്തികേയൻ ചിത്രം ഡോക്ടർ തെരഞ്ഞെടുപ്പിനെ തുടർന്ന് റിലീസ് നീട്ടിവെക്കുകയും ചെയ്‌തു. എന്നാൽ, സുൽത്താൻ ഏപ്രിൽ രണ്ടിന് തന്നെ തിയേറ്ററിലെത്തുമെന്നാണ് നിർമാതാക്കൾ അറിയിച്ചത്.

രശ്മിക മന്ദാനയാണ് സുൽത്താനിൽ കാർത്തിയുടെ നായിക. തെലുങ്കിലും കന്നഡയിലും സജീവമായ താരത്തിന്‍റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. ഭാഗ്യരാജ് കണ്ണൻ ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നു.

ലാൽ, ഹരീഷ് പേരടി, നെപ്പോളിയൻ, യോഗി ബാബു എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. വിവേക്- മെർവിൻ കൂട്ടുകെട്ടാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. ഡ്രീം വാരിയർ പിക്‌ചേഴ്സിന്‍റെ ബാനറിലാണ് സുൽത്താൻ നിർമിക്കുന്നത്.

ABOUT THE AUTHOR

...view details