കേരളം

kerala

ETV Bharat / sitara

'എനക്ക് നീ വേണും...' കാര്‍ത്തിക്-ജെസി ജോഡി വീണ്ടും - Karthik Dial Seytha Yenn

'കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍' എന്നാണ് ഷോര്‍ട്ട് ഫിലിമിന്‍റെ പേര്. എ.ആർ റഹ്മാനാണ് സം​ഗീതം

കാര്‍ത്തിക്-ജെസി ജോഡി  'വിണ്ണയ് താണ്ടി വരുവായ  ഗൗതം വാസുദേവ് മേനോന്‍ സംവിധാനം  Karthik Dial Seytha Yenn  A Short Film by Gautham Vasudev Menon
'എനക്ക് നീ വേണും...' കാര്‍ത്തിക്-ജെസി ജോഡി വീണ്ടും

By

Published : May 21, 2020, 8:46 PM IST

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത എവര്‍ഗ്രീന്‍ പ്രണയചിത്രം 'വിണ്ണയ് താണ്ടി വരുവായ' സിനിമാപ്രേമികള്‍ക്കിടയില്‍ ഉണ്ടാക്കിയ ഓളം ചെറുതല്ല. സിമ്പുവും തൃഷയുമായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍. ഇരുവരുടെയും കാര്‍ത്തിക് ജെസി കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. വിണ്ണയ് താണ്ടി വരുവായയുടെ രണ്ടാം ഭാഗമെന്ന തരത്തില്‍ കാര്‍ത്തിക്-ജെസി കഥാപാത്രങ്ങളുമായി ഈ ലോക്ക് ഡൗണ്‍ കാലത്ത് വീണ്ടും എത്തിയിരിക്കുകയാണ് ഗൗതം മേനോന്‍. 'കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍' എന്നാണ് ഷോര്‍ട്ട് ഫിലിമിന്‍റെ പേര്. വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ത്തിക് ജസിയെ ഫോണില്‍ വിളിച്ച് നടത്തുന്ന സംഭാഷണമാണ് 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.

കാർത്തിക് ജെസിയെ ഫോണിൽ വിളിക്കുന്നതാണ് തുടക്കം. ന്യൂയോർക്കിലെ കൊവിഡ് പ്രശ്നത്തെക്കുറിച്ചെല്ലാം ജെസി കാർത്തിക്കിനോട് സംസാരിക്കുന്നുണ്ട്. സംഭാഷണം പതിയെ അവരുടെ പ്രണയത്തെക്കുറിച്ചാകുന്നു... മനോഹരമായി ഒരുക്കിയ ഷോര്‍ട്ട് ഫിലിം മണിക്കൂറുകള്‍കൊണ്ട് യൂട്യൂബ് ട്രെന്‍റിങില്‍ ഇടംപിടിച്ചു. എ.ആർ റഹ്മാനാണ് സം​ഗീതം. ഗൗതം മേനോന്റെ യുട്യൂബ് ചാനലായ ഒൻട്രാ​ഗ എന്‍റര്‍ടൈന്‍മെന്‍റ്സിലൂടെയാണ് ഹ്രസ്വചിത്രം പുറത്തിറക്കിയിരിക്കുന്നത്.

ABOUT THE AUTHOR

...view details