കൈതിക്കും തമ്പിക്കും ശേഷം റിലീസിന് ഒരുങ്ങുന്ന കാര്‍ത്തി സിനിമയാണ് സുല്‍ത്താന്‍. സിനിമയുടെ റിലീസിങ് തിയ്യതി പ്രഖ്യാപിച്ചുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. താരത്തിന്‍റെ 'സിരുത്തെ' പോലെ ആക്ഷന് രംഗങ്ങള്‍ നിരവധി ഉള്ളതാണ് സുല്‍ത്താന്‍ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. തെലുങ്ക്, കന്നട സിനിമാ മേഖലകളില്‍ നിറഞ്ഞ് നില്‍ക്കുന്ന നടി രശ്മിക മന്ദാനയാണ് ചിത്രത്തില്‍ കാര്‍ത്തിയുടെ നായിക. രശ്മികയുടെ ആദ്യ തമിഴ് സിനിമ കൂടിയാണിത്.
'സുല്‍ത്താനായി' കാര്‍ത്തി ഏപ്രിലില്‍ എത്തും - Karthi Rashmika tamil movie
ഡ്രീം വരിയര്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ഭാഗ്യരാജ് കണ്ണനാണ്. ഏപ്രില്‍ രണ്ടിന് സിനിമ തിയേറ്ററുകളിലെത്തും

സുല്‍ത്താന്‍ സിനിമ
നെപ്പോളിയന്‍, മലയാള നടന്മാരായ ലാല്‍, ഹരീഷ് പേരടി, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡ്രീം വരിയര്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ഭാഗ്യരാജ് കണ്ണനാണ്. വിവേക് മെര്‍വിനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം. ചിത്രം ഏപ്രില്‍ രണ്ടിന് തിയേറ്ററുകളിലെത്തും.